
“ഹാപ്പി കേരളം” പദ്ധതി ചാവക്കാടും.

ചാവക്കാട്: കുടുംബങ്ങളിലെ സന്തോഷ സൂചിക ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ഹാപ്പി കേരളം പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ ആദ്യത്തെ മാതൃകാ നഗരസഭ സിഡിഎസ് ആയി ചാവക്കാട് മാറുന്നു. 2025-26 കാലയളവില്‍ നഗരപ്രദേശങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 14 മോഡല്‍ സിഡിഎസുകളില്‍ പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചാവക്കാട്ട് പദ്ധതി നടപ്പാക്കുന്നത്.

സ്‌നേഹാങ്കണം ഹാപ്പി ഫെസ്റ്റ് ചാവക്കാട് എന്ന പേരില്‍ പദ്ധതിയുടെ ചാവക്കാട് നഗരസഭാ തല ഉദ്ഘാടനം 28-ന് രാവിലെ 10-ന് നഗരസഭാ പതിനാറാം വാര്‍ഡ് തെക്കഞ്ചേരിയില്‍ എന്‍.കെ.അക്ബര്‍ എംഎല്‍എ നിര്‍വഹിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത്, വൈസ് ചെയര്‍മാന്‍ കെ.കെ.മുബാറക് എന്നിവര്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഓരോ കുടുംബവും സന്തോഷത്തിന്റെ കേന്ദ്രമാകണമെന്നാണ് ‘ഹാപ്പി കേരളം’ പദ്ധതിയിലൂടെ കുടുംബശ്രീ വിഭാവനം ചെയ്യുന്നത്. തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, ശുചിത്വം, കല, സാഹിത്യം, സ്‌പോര്‍ട്‌സ്, മാനസികാരോഗ്യം, പോഷകാഹാരം, ജനാധിപത്യ മൂല്യങ്ങള്‍ തുടങ്ങി വിവിധ മേഖലകളെ അടിസ്ഥാനമാക്കിയാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുക. പദ്ധതിക്കായി നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും 15 മുതല്‍ 20 വരെ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി ഇടങ്ങള്‍ രൂപവത്കരിക്കും. ഇടം കൂട്ടായ്മകളില്‍ കുടുംബശ്രീ അംഗങ്ങളെ കൂടാതെ മറ്റു കുടുംബങ്ങളെയും ഭാഗമാക്കും. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ജീന രാജീവ്, ജില്ലാ കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ യു.മോനിഷ, ഹാപ്പി കേരളം ജില്ലാ ആര്‍.പി.മാരായ ഷൈജ ഹുസൈന്‍, പ്രിയ ഷാജി, കുടുംബശ്രീ നഗരസഭ സെക്രട്ടറി, എ.വി. സംഗീത,നഗരസഭ സെക്രട്ടറി എം.എസ്. ആകാശ്, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
