Above Pot

ഗുരുവായൂരിൽ ഉത്രാട കാഴ്ച കുലകളെത്തി

ഗുരുവായൂര്‍: ഗുരുവായൂരിൽ ഉത്രാട കാഴ്ച കുലകളെത്തി, ഭഗവാന് സമർപ്പിക്കാൻ ഏറ്റവും മികച്ച കാഴ്ച കുലകളാണ് ക്ഷേത്ര നടയിലെ വ്യാപാരികൾ എത്തിച്ചിട്ടുള്ളത് .മൂവായിരം രൂപയോളമാണ് കാഴ്ചകുല കളുടെ ഏകദേശ വില . ശ്രീഗുരുവായൂരപ്പന്റെ തിരുനടയിൽ ഭഗവാന് തിരുമുല്‍കാഴ്ച്ചയായി ഭക്തരുടെ ഉത്രാട കാഴ്ച്ചക്കുല സമര്‍പ്പണം തിങ്കളാഴ്ച രാവിലെ നടക്കും. . രാവിലെ ശീവേലിയ്ക്ക്‌ശേഷം, സ്വര്‍ണ്ണകൊടിമരചുവട്ടില്‍ അരിമാവണിഞ്ഞ തറയില്‍ നാക്കിലയും, നിറഞ്ഞുകത്തുന്ന നെയ്യ് വിളക്കും, വിഗ്നേശ്വരന് നാളികേരവും വെച്ച്, മാരാരുടെ ശംഖുധ്വനിയ്ക്കിടെ ക്ഷേത്രം മേല്‍ശാന്തി തോട്ടം ശിവകരന്‍ നമ്പൂതിരി ഭഗവാനെ പ്രാര്‍ത്ഥിച്ച് ആദ്യ കാഴ്ച്ചക്കുല സമര്‍പ്പിയ്ക്കും.

First Paragraph  728-90

Second Paragraph (saravana bhavan

തുടര്‍ന്ന് ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍, ഭരണസമിതി അംഗങ്ങള്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ കൂടാതെ നൂറുകണക്കിന് ഭക്തരും ഭഗവാന് തിരുമുല്‍ കാഴ്ച്ച സമര്‍പ്പിയ്ക്കും. . ക്ഷേത്രം മേല്‍ശാന്തിയും, ദേവസ്വം ഭരണാധികാരികളും കാഴ്ച്ചക്കുല സമര്‍പ്പിച്ചതിനുശേഷം ഇടതടവില്ലാതെ ഭക്തര്‍ കാഴ്ച്ചക്കുല സമര്‍പ്പിക്കും ,. രാത്രി അത്താഴപ്പൂജ കഴിഞ്ഞ് നടയടയ്ക്കുന്നതുവരെ ഭക്തരുടെ കാഴ്ചകുല സമര്‍പ്പണം തുടരും.

ദേവസ്വം ഭൂമി പാട്ടത്തിന് എടുത്തവരായിരുന്നു, പഴയ കാലത്ത് കാഴ്ച്ചകുലകള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നത്. അതുകൊണ്ട് ”പാട്ടകുലകള്‍” എന്ന പേരിലായിരുന്നു, അന്ന് അറിയപ്പെട്ടിരുന്നത്. പാട്ടഭൂമികള്‍ ഇല്ലാതായപ്പോള്‍ ആ നിലയ്ക്കുള്ള കാഴ്ച്ചകുലകളും ഇല്ലാതായി. പിന്നീട് അത് ഭക്തരുടെ കാഴ്ച്ചകുല സമര്‍പ്പണമായി മാറുകയായിരുന്നു. ലഭിച്ച പഴകുലകളില്‍ ഒരുവിഹിതം ഭഗവാന്റെ ആനകള്‍ക്കും, ഒരുവിഹിതം ഭക്തര്‍ക്ക് നല്‍കുന്ന തിരുവോണസദ്യക്ക് പഴപ്രഥമനുമായി നീക്കിവെയ്ക്കും. ബാക്കി വരു ന്ന കുലകള്‍ ക്ഷേത്രത്തിന് പുറത്തുവെച്ച് ഭക്തര്‍ക്കായി ലേലം ചെയ്യും.