Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്ര നടയിലെ ഭണ്ഡാരത്തിൽ നിന്നും മോഷണം, സെക്യൂരിറ്റിയുടെ ഒത്താശയോ ?

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിലെ ഭണ്ഡാരത്തിൽ നിന്നും പണം മോഷ്ടിക്കാൻ സെക്യൂരിറ്റിക്കാർ കൂട്ട് നിൽക്കുന്നതായി ആക്ഷേപം .കിഴക്കേ നടയിലെ ദീപ സ്‌തംഭത്തിന് സമീപം ഉള്ള ഭണ്ഡാരത്തിൽ നിന്നാണ് സ്ഥിരമായി മോഷണം നടക്കുന്നത് . ഭക്തർ ഭണ്ഡാരത്തിൽ ഇടുന്ന നോട്ടുകളിൽ ചിലത് ഭണ്ഡാരത്തിൽ വീഴാതെ തടഞ്ഞു നിൽക്കും ഇത്തരം നോട്ടുകളാണ് സ്ഥിരമായി മോഷ്ടിക്കുന്നത് .ഉച്ചപൂജ കഴിഞ്ഞു നട തുറക്കുന്ന സമയത്ത് പുറത്ത് നിന്ന് തൊഴാൻ നല്ല തിരക്ക് ഉണ്ടാകും ഈ സമയത്ത് ഭണ്ഡാരത്തിന് സമീപം തൊഴാൻ എന്ന വ്യാജേന നിന്ന് പണം മോഷ്ടിക്കുന്നത് .

Astrologer

വ്യഴാഴ്‌ച ഉച്ചക്ക് മോഷണം നടത്തുന്നതിനിടെ പടിഞ്ഞാറേ നടയിലെ വസ്ത്ര വ്യാപാരി മോഷ്ടാവിനെ കയ്യോടെ പിടി കൂടിയെങ്കിലും അദ്ദേഹത്തെ തട്ടി മാറ്റി മോഷ്ടാവ് രക്ഷപ്പെട്ടു .ഇതെല്ലം സെക്യൂരിറ്റിക്കാർ കണ്ട് നിൽക്കുകയായിരുന്നെന്നും ആരും മോഷ്ടവിനെ പിടികൂടാൻ എത്തിയില്ല എന്നും അദ്ദേഹം പരാതി പെട്ടു . രണ്ടു ദിവസമായി അദ്ദേഹം മോഷ്ടാവിനെ ശ്രദ്ധിക്കാറുണ്ടായിരുന്നുവത്രെ . മോഷ്ടാവ് പറഞ്ഞാൽ കേൾക്കുന്നില്ല എന്നാണ് സെക്യൂരിറ്റിക്കാർ പറയുന്നതെന്നും വ്യാപാരി പറഞ്ഞു . കിഴക്കേ നടയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാൽ തന്നെ മോഷണവും, മോഷ്ടാവിനെയും തിരിച്ചറിയാവുന്നതാണ് .

അതെ സമയം ഭണ്ഡാരത്തിൽ വീഴുന്ന പണം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ സെക്യൂരിറ്റിക്കാരുടെ ആവശ്യം എന്തിനാണ് എന്ന ചോദ്യമാണ് ഉയരുന്നത് . സെക്യൂരിറ്റി ജീവനക്കാരിൽ നിന്ന് പാർട്ടി ഫണ്ടിലേക്ക് എന്ന് പറഞ്ഞു വൻ തുകയാണത്രെ ഇവരുടെ ഓഫീസർ പിരിച്ചെടുക്കുന്നത് . പിരിവിന്റെ കാഠിന്യം കൂടിയതോടെ പലരും ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങി ഇത് സംബന്ധിച്ചു ഒരു നോട്ടീസ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു . . തങ്ങളിൽ നിന്നും തട്ടിയെടുക്കുന്ന പണത്തിനു ബദലായി മോഷ്ടാവുമായി സെക്യൂരിറ്റിക്കാർ സന്ധി ചെയ്തിട്ടുണ്ടോ എന്നാണ് ഇപ്പോൾ ഉയരുന്ന സംശയം

Vadasheri Footer