
ഇടത് മുന്നണി ഭരണം ഗുരുവായൂരിനെ കാൽ നൂറ്റാണ്ട് പിറകോട്ടു നയിച്ചു : അനിൽ അക്കര.

ഗുരുവായൂർ : ഇടത് മുന്നണിയുടെ ഭരണം
ഗുരുവായൂർ നഗരസഭയെ കാൽ നൂറ്റാണ്ട് പിറകോട്ട് നയിച്ചതായി എ ഐ സി സി അംഗം അനിൽ അക്കര പ്രസ്താവിച്ചു. കോൺഗ്രസ്സ് ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ദുർ ഭരണത്തിനെതിരെ കുററവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അനിൽ അക്കര.

ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നടന്ന സദസ്സിൽ മുനിസിപ്പൽ കമ്മറ്റി കോ: ഓർഡിനേറ്റർ ആർ.രവികുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ കുററ വിചാരണ വിഷായവതരണം നടത്തി.
കെ.പി.സി.സി സെക്രട്ടറി സി.സി ശ്രീകുമാർ. നേതാക്കളായ . അരവിന്ദൻ പല്ലത്ത്, സി.ജെ. സ്റ്റാൻലി , ഒ.കെ.ആർ.മണികണ്ഠൻ, ആന്റോ തോമാസ് , ബി.വി ജോയ് , സി.എസ് സൂരജ് , എ.ടി. സ്റ്റീഫൻ ,കെ വി.ഷാനവാസ്, കെ.പി.എ. റഷീദ്, രേണുക ശങ്കർ, റെജീന അസീസ്, ബാലൻവാറണാട്ട്, എം.എഫ് .ജോയ് , ടി എ ഷാജി, ജോയ് ചെറിയാൻ, ബാബു പി ആളൂർ എന്നിവർ പ്രസംഗിച്ചു.

ഗുരുവായൂർ നഗരസഭ ഭരണത്തിനെതിരെയുള്ള യു ഡി എഫി ന്റെ
കുറ്റപത്രം
- ക്ഷേത്ര നഗരിയിലും പ്രാന്ത പ്രദേശങ്ങളിലും രൂക്ഷമായ തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കാൻ നടപടി സ്വീകരിച്ചില്ല. ABC വന്ധ്യകരണ പദ്ധതി സമ്പൂർണ്ണ പരാജയം
- നിലാവ് പദ്ധതി സമ്പൂർണ്ണ പരാജയം. തെരുവ് വിളക്കുകൾ LED ആക്കുമെന്ന വാഗ്ദാനം നടപ്പിലാക്കിയില്ല. തെരുവ് വിളക്കുകൾ യഥാ സമയം റിപ്പയർ ചെയ്യാൻ വീഴ്ച വരുത്തുന്നതിനാൽ പലയിടത്തും തെരുവ് വിളക്കുകൾ കത്തുന്നില്ല
- ജൈവ മാലിന്യ ശേഖരണത്തിനുള്ള യൂസർഫീ അന്യായമായി വർദ്ധിപ്പിച്ച് ജനങ്ങളുടെ മേൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിച്ചു.
- നഗരസഭയുടെ ഉൾ പ്രദേശ റോഡുകൾ തകർന്ന് സഞ്ചാരയോഗ്യമല്ലതെ ആയിരിക്കുന്നു.
- കൊതുക് ശല്യം അതിരൂക്ഷമായിരിക്കുന്നു. കൊതുക് നിർമ്മാർജ്ജനത്തിന് നടപടി സ്വീകരിക്കുന്നില്ല
- വീട് നികുതി അന്യായമായി വർദ്ധിപ്പിച്ചു. വർഷം തോറും 5 % വർദ്ധനവ് വരുത്തി ജനങ്ങൾക്ക് സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നു
- നഗരസഭയിലെ ഫ്ലാറ്റുകൾക്ക് സൗജന്യ കുടിവെള്ള കണക്ഷൻ അനുവദിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കിയില്ല.
- നഗരസഭയുടെ കീഴിലുള്ള ഹെൽത്ത് സെൻ്ററിൽ ഡോക്ടർ മാരുടെ കുറവ് മൂലം പല സമയങ്ങളിലും ഓ പി പ്രവർത്തിക്കുന്നില്ല. രോഗികളെ കിടത്തി ചികിൽസ നടത്തുന്നതിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
- നഗരസഭയുടെ കീഴിലുള്ള ആയുർവേദ ആശുപത്രി കെട്ടിടം പ്ലാനോ പദ്ധതിയോ ഇല്ലാതെ പൊളിച്ചു നീക്കി. പുതിയ കെട്ടിട നിർമ്മാണം ഇതു വരെ ആരംഭിച്ചിട്ടില്ല. ഡോക്ടർമാർ ലീവെടുത്താൽ ബദൽ സംവിധാനം ഇല്ല.
- അശാസ്ത്രീയമായി നടപ്പിലാക്കുന്ന മാസ്റ്റർ പ്ലാൻ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. മാസ്റ്റർ പ്ലാനിൻ്റെ മറവിൽ ഉദ്യോഗസ്ഥ ലോബിയുടെ വഴി വിട്ട നീക്കങ്ങൾ അഴിമതിക്ക് കാരണമാകുന്നു
- അഴുക്ക്ചാൽ പദ്ധതി സമ്പൂർണ്ണ പരാജയം. ഗുണമേൻമ ഇല്ലാത്തതും വ്യാസം കുറഞ്ഞതുമായ പൈപ്പുകൾ ഉപയോഗിച്ചതിനാൽ മലിന ജലം പുറത്തേക്ക് വന്നു തീർത്ഥാടകർക്ക് മൂക്ക് പൊത്തി നടക്കേണ്ടി വരുന്നു. സ്വീവേജ് പ്ലാൻ്റ് പ്രവർത്തന ക്ഷമമല്ല.
- ലൈഫ് പദ്ധതി പ്രകാരം ഉള്ള വീടുകളുടെ നിർമ്മാണത്തിന് ഘട്ടം ഘട്ടമായി അനുവദിക്കേണ്ട തുക ഇനിയും അനുവദിച്ചിട്ടില്ല.
- പൊതു മരാമത്ത് പ്രവർത്തികൾ വൈകിപ്പിച്ച് എസ്റ്റിമേറ്റ് തുക അന്യായമായി വർദ്ധിപ്പിച്ച് അഴിമതിക്ക് കളമൊരുക്കുന്നു. പ്രധാന പ്രവർത്തികൾ ചെയ്യുന്ന ഊരാളുങ്കൽ ലേബർ സംഘത്തെ വഴിവിട്ട് സഹായിക്കുന്നതിനാണ് എസ്റ്റിമേറ്റ് വർദ്ധിപ്പിക്കുന്നത്.
- നഗരസഭയുടെ ബസ്സ് സ്റ്റാൻഡ് നിർമാണത്തിനായി ആസ്തി പണയം നൽകി കോടി കണക്കിന് രൂപ ഉയർന്ന പലിശ നിരക്കിൽ കേരള ബാങ്കിൽ നിന്നും വായ്പ എടുത്ത് നഗരസഭയെ കട കെണിയാലാക്കുന്നു.
- നഗരസഭ ലൈബ്രറി ഇത് വരെയും ഡിജിറ്റലൈസ് ചെയ്തിട്ടില്ല.
- നവോത്ഥാന നായകർക്ക് ഉചിതമായ സ്മാരകങ്ങൾ നിർമ്മിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കിയില്ല.
- അശാസ്ത്രിയമായ കാനനിർമ്മാണം പല മേഖലകളിലും വെള്ള കെട്ടുണ്ടാക്കുന്നു
- നഗരസഭ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ നിന്നും ഗുണമേന്മ ഇല്ലാത്ത വളം വാങ്ങിക്കുന്നതിന് കർഷകരെ നിർബ്ബന്ധിക്കുന്നു.
- ചാവക്കാട് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ മറ്റ് കായിക വിനോദങ്ങൾ നടത്താനാവാത്ത വിധം രാഷ്ട്രീയ താൽപര്യത്തിന് വിധേയമായി ഫുട്ബാൾ ടർഫ് ആക്കി. തൈക്കാട് ഗ്രൗണ്ടിൽ കായിക പരിശീലനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. കായിക മൽസരങ്ങൾ സംഘടിപ്പിക്കുന്നതിന് ഇപ്പോഴും മെച്ചപ്പെട്ട സൗകര്യം ഇല്ല.
- മേൽപ്പാലത്തിന് താഴെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും ഒളിത്താവളവുമായി മാറി.
- വന്യമൃഗ ശല്യം മൂലം വ്യാപകമായ കൃഷി നാശം ഉണ്ടാകുന്നു. വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിൽ സമ്പൂർണ്ണ പരാജയം.
- തനത് ഫണ്ട് വർദ്ധിപ്പിക്കുന്നതിന് ക്രിയാത്മകമായി യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ വാർഡുകളിലെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക ലഭിക്കുന്നില്ല.
- ചാവക്കാട് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ പ്ലാസ്റ്റിക്ക് ടർഫ് നിർമ്മിച്ചും, ഓഫീസ് പരിസരത്തെ വൃക്ഷങ്ങൾ വെട്ടിമാറ്റിയും പരിസ്ഥിതി സംരക്ഷണത്തിൽ പരാജയം.
- വികസന പദ്ധതികൾക്കായി ബഡ്ജറ്റിൽ 320 കോടി നീക്കി വക്കുകയും അതേ സമയം കേവലം 50 കോടി വീതം മാത്രം മൂന്ന് പദ്ധതികൾക്കായി നീക്കിവച്ച് ജനങ്ങളെ കബളിപ്പിക്കുന്നു. ( മുനിസിപ്പൽ ഓഫീസ് നവീകരണം, അലോപതി ആശുപത്രി, മമ്മിയൂർ ഫ്ലൈ ഓവർ )
- ആവശ്യമായ സ്ഥലം ഉണ്ടായിട്ടും തൈക്കാട് ഹെൽത്ത് സെൻ്റർ ലാബറട്ടറി ബ്ലോക്ക് നിർമ്മാണം നടത്തിയില്ല
26.അപകടാവസ്ഥയിലായ പടിഞ്ഞാറെ നട മിനിമാർക്കറ്റ് നവീകരിക്കുന്നതിനും, ചൊവ്വല്ലൂർ പടി മാർക്കറ്റ് ശോച്യാവസ്ഥ പരിഹരിക്കുന്നതിനും നടപടി ഇല്ല - പൂക്കോട് മേഖലയിൽ അറവ് ശാലക്ക് വേണ്ട സ്ഥലം ലഭ്യമായിട്ടും ഇതുവരെയും നിർമ്മാണം ആരംഭിച്ചിട്ടില്ല.
- കൊച്ചിൻ ഫ്രോണ്ടിയർ തോടിൽ കണ്ടാണിശ്ശേരിയേയും തൈക്കാടിനെയും ബന്ധിപ്പിക്കുന്ന പാലം നിർമ്മാണം നടത്തിയില്ല.
- കാനോലി കനാലിൻ്റെ സമീപ പ്രദേശങ്ങളായ വാഴപ്പിള്ളി, ചക്കംകണ്ടം മേഖലയിൽ അനുഭവപ്പെടുന്ന ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചില്ല.
- പൂക്കോട് ഹരിദാസ് നഗറിലുള്ള വ്യവസായ എസ്റ്റേറ്റിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചില്ല.
- കൊച്ചിൻ ഫ്രോണ്ടിയർ തോടിൻ്റെ സംരക്ഷണ ഭിത്തി തകർന്നത് പുനർനിർമ്മാണം നടത്താതിനാൽ നിലവിലെ 5, 6 7 വാർഡുകളിൽ വെള്ളം കയറി കൃഷി നാശവും വെള്ളപ്പൊക്കവും ഉണ്ടാകുന്നു.
- മമ്മിയൂർ ജംഗ്ഷനിലെ ഗതാഗത കുരുക്കിന് ഇത് വരെയും പരിഹാരം കണ്ടിട്ടില്ല.
- തിരുവെങ്കടം അടിപ്പാത യഥാർത്ഥ്യമാക്കുന്നതിന് നഗരസഭ മുൻ കൈ എടുക്കുന്നില്ല
- വടക്കോട്ട് തിരുനാവായ റെയിൽ പാത യാഥാർത്ഥ്യമാക്കുന്നതിന് നഗരസഭ എന്ന നിലയിൽ ഒരു ശ്രമവും നടത്തുന്നില്ല. കോവിഡ് കാലത്ത് റദ്ദാക്കിയ പാസഞ്ചർ പുനസ്ഥാപിക്കുന്നതിന് ഒരു സമ്മർദവും ചെലുത്തുന്നില്ല.
- കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത തെളിനീരൊഴുകും നവകേരളം പദ്ധതി സമ്പൂർണ്ണ പരാജയം. പദ്ധതിക്കായ് എടുത്ത വലിയ തോടിൽ മലിന ജലം കെട്ടി കിടക്കുന്നു.
- പൂക്കോട് കൊളാടി പറമ്പ് തോടിൻ്റെ സംരക്ഷണ ഭിത്തി തകർന്നത് ഇത് വരെയും പുനർ നിർമ്മാണം നടത്തിയില്ല.
- ഭരണത്തിൽ വ്യാപകമായ ധൂർത്ത് നടക്കുന്നു
- നഗരസഭയിൽ തങ്ങളുടെ ആജ്ഞാനുവർത്തികൾക്ക് പിൻവാതിൽ നിയമനങ്ങൾ നൽകുന്നു
- പി ആർ വർക്കിലൂടെ ഇല്ലാത്ത നേട്ടങ്ങൾ പ്രചരിപ്പിച്ച് ഭരണം നടത്തുന്നു
- ചൂൽപ്രം ട്രഞ്ചിംഗ് ഗ്രൗണ്ട് പൂങ്കാവനമാക്കിയെന്ന് അവകാശപ്പെടുമ്പോഴും പരിസര പ്രദേശങ്ങളിൽ ദുർഗന്ധം വമിക്കുകയും മലിനജലം പുറത്തേക്ക് ഒഴുകുകയും ചെയ്യുന്നു.