Header 1 vadesheri (working)

ഗുരുവായൂരിലും കുത്തിയോട്ട ചുവടുകൾ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുപവനപുരിയെ ഭക്തിനിർഭരമാക്കിയ കുത്തിയോട്ട ചുവടുകൾ ഭക്തർക്ക് നവ്യാനുഭവമായി. വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഗുരുവായൂർ ഉൽസവ വേദിയിലെത്തിയ കുത്തിയോട്ടമെന്ന അനുഷ്ഠാന കലയെ ആസ്വാദകർ ഹൃദയത്തിലേറ്റി.. ചെട്ടികുളങ്ങര ശിവജ കുത്തിയോട്ട സമിതിയായിരുന്നു അവതരണം.

First Paragraph Rugmini Regency (working)

വൈഷ്ണവം വേദിക്ക് സമീപമുള്ള തറയോട് പാകിയ നിലത്തായിരുന്നു കുത്തിയോട്ട സംഘം ചുവട് വെച്ചത്. ദേവീസ്തുതിയോടെയായിരുന്നു തുടക്കം.കുട്ടികൾ ഉൾപ്പെടെ 20 കലാകാരൻമാർ ചുവട് വെച്ചു. നിശ്ചിത ക്രമത്തിലുള്ള വായ്ത്താരരി(താനവട്ടം) അകമ്പടിയായി. ശ്രീ ഗുരുവായൂരപ്പനെ പ്രകീർത്തിക്കുന്ന ഗാനങ്ങളും അവതരിപ്പിച്ചു. താന വട്ടവും പാട്ടും ചുവടും സമന്വയിച്ച കലാരൂപം ആസ്വാദകർക്ക് ദൃശ്യ-ശ്രാവ്യ വിരുന്നായി.

ശശികുമാർ ,കൈപ്പള്ളിൽ ആശാൻ്റെ നേതൃത്വത്തിലാണ് ശിവജ കുത്തിയോട്ട സമിതി പരിപാടി അവതരിപ്പിച്ചത്. മാവേലിക്കര ചെട്ടികുളങ്ങര ദേവീ ക്ഷേത്രവുമായി ബന്ധപ്പെട്ട അനുഷ്ഠാന കലയാണ് കുത്തിയോട്ടം .അസുര നിഗ്രഹം കഴിഞ്ഞ് പരമശിവനാൽ ശാന്തയാക്കപ്പെട്ട ഭദ്രകാളി ദേവിയെ ആനന്ദിപ്പിക്കുന്നതിനു വേണ്ടി കുട്ടികൾ നടത്തുന്ന നൃത്തമാണ് കുത്തിയോട്ട ചുവടുകൾ

Second Paragraph  Amabdi Hadicrafts (working)