Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രനടയിലെ അക്വിസിഷൻ , വ്യാപാരികളുടെ ആശങ്ക പരിഹരിക്കും : മന്ത്രി രാജൻ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര വികസനത്തിന്റെ ഭാഗമായി ദേവസ്വത്തിന്റെ നൂറ് മീറ്റർ അക്വിസിഷനുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കുള്ള ആശങ്ക പരിഹരിയ്ക്കുന്നതിനുള്ള നിവേദനം റവന്യു മന്ത്രി കെ. രാജന് നിവേദനം നൽകി ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദിന്റെ നേതൃത്വത്തിൽ ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് സി.ടി. ഡെന്നീസും, ജനറൽ സെക്രട്ടറി പുതൂർ രമേഷ് കുമാറും, എക്സിക്യൂട്ടിവ് അംഗം എൻ പ്രദീപ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത് .

Ambiswami restaurant

മുഖ്യമന്ത്രി, ദേവസ്വം മന്ത്രിഎന്നിവരുമായി ഒരുമിച്ച് ചർച്ച ചെയ്ത് വ്യാപാരികളുടെ ആശങ്ക പരിഹരിക്കാമെന്ന് റവന്യു മന്ത്രി നിവേദക സംഘത്തിന് ഉറപ്പ് നൽകി. തൃശൂർ ജില്ലാ സെക്രട്ടറി സി ജോ എടക്കളത്തൂർ, അഞ്ചേരി ചിറക്കൽ യൂണിറ്റ് വൈസ് പ്രസിഡന്റ് വി. ഒ . ജോയ് എന്നിവരും സന്നിഹിതരായിരുന്നു

Second Paragraph  Rugmini (working)