Above Pot

ഗുരുവായൂരിലെ വിളക്ക് ലേലം, പ്രതി ദിന വരുമാനം 4.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ഈ വർഷത്തെ വിളക്ക് ലേലം വഴി വൻ വരുമാനം , ദിവസവും നാലര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയാണ് വിൽപന നടക്കുന്നത് . ഡിസംബർ 17 നാണ് വിളക്ക് ലേലം ആരംഭിച്ചത്. 25 ദിവസം കൊണ്ട് ഏകദേശം ഒന്നേകാൽ കോടി രൂപയാണ് ഭഗവാന്റെ സമ്പാദ്യത്തിലേക്ക് മുതൽ കൂട്ടായത്

First Paragraph  728-90
വിളക്ക് ലേലം
Second Paragraph (saravana bhavan

കോവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ രണ്ടു വർഷവും വിളക്ക് ലേലം നടന്നിരുന്നില്ല . മാർക്കറ്റിലെ വില അടിസ്ഥാനവിലയിട്ടാണ് ലേലം ആരംഭിക്കുന്നത് അതിൽ കൂടുതൽ വിളിക്കുന്ന ആളുകൾക്ക് ലേലം ഉറപ്പിക്കുന്നു കടകളിലെ വിലയേക്കാൾ കൂടുതൽ നൽകിയാലും ഭഗവാന് കത്തിച്ച വിളക്ക് എന്ന വിശ്വാസത്തിന്റെ പുറത്താണ് അയ്യപ്പന്മാർ വിളക്ക് ലേലത്തിൽ സജീവമായി പങ്കെടുക്കുന്നത് .

അതെ സമയം കേടുവന്ന വിളക്കുകളുടെ എണ്ണം അതി ഭീകരമാണ് , അത്രയധികം വിളക്കുകൾ ആണ് കേട് വന്നു കിടക്കുന്നത് , മുപ്പതിൽ അധികം ചാക്ക് വിളക്കുകൾ ആണ് പൊട്ടി പോയതത്രെ . ക്ഷേത്ര ജീവനക്കാർ വിളക്കുകൾ വലിച്ചു എറിയുന്നത് കാരണമാണ് വിളക്കുകൾ പൊട്ടി പോകുന്നത് . പൊട്ടിയ വിളക്കുകൾ ഒരു ഭക്തനും ക്ഷേത്രത്തിലേക്ക് വഴിപാട് ആയി നൽകുന്നില്ല . ഭക്തൻ ഭഗവാന്റെ നടക്ക് കത്തിച്ചു വെക്കുന്ന വിളക്ക് അല്പനേരമാണ് അവിടെ വെക്കുക ഉടൻ തന്നെ അവിടെ നിന്നും എടുത്തു സ്റ്റോർറൂമിലേക്ക് മാറ്റും ,

ഇങ്ങനെ മാറ്റുന്ന വിളക്ക് ആണ് പിന്നീട് പൊട്ടിയ നിലയിൽ കാണുന്നത് . ബന്ധപ്പെട്ട ജീവനക്കാർ ഒരു ദാക്ഷിണ്യവും ഇല്ലാതെ വിളക്ക് ചാക്കുകളിൽ ആക്കി വലിച്ചെറിയുകയാണ് . . പൊട്ടിയ വിളക്കുകൾ ഒടുവിൽ സ്ക്രാപ്പ് വിലക്ക് വിറ്റ് ഒഴിവാക്കുകയാണ് ദേവസ്വം ചെയ്യുന്നത് .ഇത് വഴി ലക്ഷങ്ങളാണ് നഷ്ടപ്പെടുന്നത് . അതെ സമയം വിളക്കുകളുടെ വാർഷിക ലേലത്തിന് പകരം വിളക്ക് വിൽപനക്ക് സ്ഥിരം സംവിധാനം ദേവസ്വം ഒരുക്കുക യാണെങ്കിൽ കൂടുതൽ ആളുകൾക്ക് ലേലത്തിൽ പങ്കെടുക്കാനും അത് വഴി വിളക്കുകളുടെ ഡാമേജ് കുറച്ച് വരുമാനം കൂട്ടാൻ കഴിയുമെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ കരുതുന്നത്