Above Pot

ഗുരുവായൂരിലെ വെള്ളക്കെട്ട് മനുഷ്യനിർമിതം–യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ: ഒരു ചെറിയ മഴ പെയ്താൽ പോലും ഗുരുവായൂർ നഗരം വെള്ളത്തിലാകുന്നത്തിന് ഉത്തരവാദികൾ ഗുരുവായൂർ നഗരസഭാ അധികാരികൾ ആണെന്ന് യൂത്ത് ആരോപിച്ചു.കോടികൾ ചിലവഴിച്ച് ഊരാളുങ്കൽ കോൺട്രാക്ട്ടർ സൊസൈറ്റിയുടെ കീഴിൽ നഗരസഭ പണി കഴിച്ച ഡ്രയനേജ്‌ സിസ്റ്റം തികച്ചും അശാസ്ത്രീയവും ദീർഘ വീക്ഷണവുമില്ലാത്തതുമാണ്.

First Paragraph  728-90

Second Paragraph (saravana bhavan

നഗരസഭാ പൊതുമരാമത്ത് വിഭാഗത്തിന്റെ നോക്കുകുത്തികളാക്കി കരാറുകാരുടെ തന്നിഷ്ടത്തിന് പണി പൂർത്തീകരിച്ചതാണ് തീർത്ഥാടകരും പൊതുജനങ്ങളും വെള്ളക്കെട്ട് ദുരിതം അനുഭവിക്കാൻ കാരണം.ഇതിൽ വലിയ സാമ്പത്തിക അഴിമതി ഉള്ളതായി സംശയിക്കുന്നു.പ്രസ്തുത കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും കുറ്റക്കാർക്കെതിരെ വിജിലൻസിന് പരാതി നൽകാനും യോഗം തീരുമാനിച്ചു.മണ്ഡലം പ്രസിഡന്റ് കെ.കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ സി.എസ്.സൂരജ്,നിഖിൽ ജി കൃഷ്ണൻ,വി.എസ്.നവനീത്,സ്റ്റാൻജോ സ്റ്റാൻലി,ഡിപിൻ ചാമുണ്ടേശ്വരി,പി.ആർ.പ്രകാശൻ,മനീഷ് നീലിമന,എന്നിവർ സംസാരിച്ചു.