Post Header (woking) vadesheri

ഗുരുവായൂരിലെ തകർന്ന റോഡുകൾ, കത്തോലിക്ക കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂര്‍ : നഗരസഭയിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് അഖില കേരള കത്തോലിക്ക കോണ്‍ഗ്രസിന്റെ (എ.കെ.സി.സി) നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപിച്ചു. പള്ളി മുറ്റത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് വികാരി ഫാ. പ്രിന്റോ കുളങ്ങര ഫ്‌ളാഗ് ഓഫ് ചെയ്തു. താത്ക്കാലിക ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ധര്‍ണ്ണ എ.കെ.സി.സി അതിരൂപത വൈസ് പ്രസിഡന്റ് തോമസ് ചിറമ്മല്‍ ഉദ്ഘാടനം ചെയ്തു.

Poonthanam
Rugmani 700-200

Vasudev Inn

ഫാ. പ്രിന്റോ കുളങ്ങര അധ്യക്ഷത വഹിച്ചു. പാസ്റ്റല്‍ കൗണ്‍സില്‍ അംഗം പി.ഐ. ലാസര്‍, എ.കെ.സി.സി യൂണിറ്റ് പ്രസിഡന്റ് ജിഷൊ എസ് പുത്തൂര്‍, സെക്രട്ടറി ജോസ് മുട്ടത്ത് എന്നിവര്‍ സംസാരിച്ചു. സി.വി ലാന്‍സണ്‍, എം.എഫ്. നിക്‌സണ്‍, ജോബി വെള്ളറ, എന്‍.എല്‍. നിക്ലോവോസ് എന്നിവര്‍ നേതൃത്വം നല്‍കി