
ഗുരുവായൂരിലെ ഇടതു ഭരണം സമ്പൂർണ പരാജയം : ജോസ് വള്ളൂർ

ഗുരുവായൂർ: തീർത്ഥാടന നഗരിയായ ഗുരുവായൂരിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കങ്ങൾ തയ്യാറാക്കുന്നതിൽ സമ്പൂർണ്ണ പരാജയമാണ് ഇന്നത്തെ നഗരസഭ ഭരണാധികാരികൾ എന്ന് ഡി സി സി മുൻ പ്രസിഡണ്ട് ജോസ് വള്ളൂർ അഭിപ്രായപ്പെട്ടു . നഗരസഭയിലെ തെരുവ് നായ്ക്കളെ നിയന്ത്രിക്കാതെ പ്രദേശത്ത് ജനങ്ങൾ അനുഭവിക്കുന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഇന്നലെ തൈക്കാട് മേഖലയിലെ ആളുകളെ തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചതെന്ന് ജോസ് വള്ളൂർ കുറ്റപ്പെടുത്തി.

ഇടതുമുന്നണി നേതൃത്വത്തിലുള്ള ഗുരുവായൂർ നഗരസഭ ഭരണത്തിനെതിരെ കോൺഗ്രസ്സ് ഗുരുവായൂർ മുനിസിപ്പൽ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ഗുരുവായൂർ മോചനയാത്രയുടെ സമാപന സമ്മേളനം ചൊവ്വല്ലൂർ പടി സെൻ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് വള്ളൂർ . യോഗത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി ഉദയൻ അദ്ധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ കമ്മറ്റി കോ – ഓർഡിനേറ്റർ ആർ. രവികുമാർ, ഡി സി സി സെക്രട്ടറി പി കെ രാജൻ, യു ഡി എഫ് ഗുരുവായൂർ നിയോജകമണ്ഡലം കൺവീനർ കെ.വി ഷാനവാസ്, നഗരസഭ പ്രതിപക്ഷ ഉപനേതാവ് കെ. പി എ റഷീദ്, നേതാക്കളായ സി ജെ സ്റ്റാൻലി, അരവിന്ദൻ പല്ലത്ത്, എ.ടി സ്റ്റീഫൻ,ബി.വി ജോയ്, ഒ .കെ ആർ മണികണ്ഠൻ, ആൻ്റോ തോമാസ്, സി ജോയ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

തൈക്കാട് മേഖലയിൽ നടന്ന വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എൻ എ നൗഷാദ്, പി ഐ ലാസർ , ബാലൻ വാ റ നാട്, ശശി വാറനാട്ട്, ബാബു പി ആളൂർ,ലത പ്രേമൻ, ബി മോഹൻ കുമാർ, പി എസ് രാജൻ, എം. വി ബിജു, എ എൽ അരുൺ, അജിത അജിത്, ഷിൽവ ജോഷി എന്നിവർ സംസാരിച്ചു .