

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 05.12.2025 മുതൽ ഒഴിവ് വരുന്ന താഴെ കാണിച്ച തസ്തികകളിലേക്ക് താല്ക്കാലികമായി നിയമിക്കപ്പെടുന്നതിന് നിർദ്ദിഷ്ട യോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. വിജ്ഞാപനം പൂർണ്ണമായും വായിച്ചതിന് ശേഷം മാത്രം അപേക്ഷഫോറം ലഭ്യമാക്കേണ്ടതാണ്.

- സോപാനം വാച്ച്മാൻ
നിയമന കാലാവധി 05.12.2025 മുതൽ 04.06.2026 കൂടിയ 6 മാസം. പ്രതിമാസ മൊത്തവേതനം Rs. 18,000/- ഒഴിവ് – 15 പ്രായം 1.1.2025 ന് 30 വയസ്സ് കുറയുവാനോ 50 വയസ്സ് കൂടുവാനോ പാടില്ലാത്തതാണ്. യോഗ്യതകൾ-ാ 7-ാം ക്ലാസ് ജയിച്ചിരിക്കണം. യാതൊരുവിധ ശാരീരിക അംഗവൈകല്യവുമില്ലാത്ത അരോഗദൃഢഗാത്രരായ പുരുഷൻ മാരായിരിക്കണം. അസിസ്റ്റൻറ് സർജനിൽ കുറയാത്ത ഗവ. ഡോക്‌ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. നല്ല കാഴ്ച ശക്തി യുള്ളവരായിരിക്കണം. നിലവിലുള്ള സോപാനം കാവൽക്കാരുടെ അപേക്ഷ പരിഗണി ക്കുന്നതല്ല.

- വനിത സെക്യൂരിറ്റി ഗാർഡ്
നിയമന കാലാവധി 05.12.2025 മുതൽ 04.06.2026 കൂടിയ 6 മാസം. പ്രതിമാസ മൊത്തവേതനം Rs. 18,000/- ഒഴിവ് – 15. പ്രായം -1.1.2025 ന് 55 വയസ്സ് കുറയുവാനോ 60 വയസ്സ് കൂടുവാനോ പാടില്ലാത്തതാണ്. യോഗ്യതകൾ – 7-ാം ക്ലാസ് ജയിച്ചിരിക്കണം. യാതൊരുവിധ ശാരീരിക അംഗവൈകല്യവുമില്ലാത്തവരായിരിക്കണം. അസിസ്റ്റൻറ് സർജനിൽ കുറയാത്ത ഗവ. ഡോക്‌ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷ യോടൊപ്പം ഹാജരാക്കേണ്ടതാണ്. നല്ല കാഴ്‌ചശക്ടിയുള്ളവരായിരിക്കണം. നിലവിലുള്ള ലേഡീ സെക്യൂരിറ്റി ഗാർഡുകളുടെ അപേക്ഷ പരിഗണിക്കുന്നതല്ല.
അപേക്ഷാഫോറം ദേവസ്വം ഓഫീസിൽ നിന്ന് Rs.118/-(100+18 (18% GST)) നിരക്കിൽ 15.09.2025 മുതൽ 30.09.2025-ാം തീയതി വൈകിട്ട് 5.00 മണി വരെ ഓഫീസ് പ്രവ്യത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒറിജിനൽ (കാലാവധി 6 മാസം) തന്നെ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒപ്പു വെയ്ക്കുന്ന ഡോക്‌ടറുടെ യോഗ്യത, രജി.നമ്പർ, സർട്ടിഫിക്കറ്റ് ഒപ്പു വെച്ച തീയതി എന്നിവ വ്യക്തമല്ലാത്ത നിരസിക്കുന്നതായിരിക്കും. അപേക്ഷകരായ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ബന്ധപ്പെട്ട അധികാരി കളിൽ നിന്നും ലഭിച്ച ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാ ഫോറം സൗജന്യമായി നൽകുന്നതാണ്. ഈ തസ്‌തികകളിൽ വയസ്സിളവ് ബാധകുമല്ല. അപേക്ഷാഫോറം തപാൽ മാർഗ്ഗം അയയ്ക്കുന്നതല്ല. വയസ്സ്, യോഗ്യതകൾ, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പോലിസ്
ക്ലിയറൻസ് സർട്ടിഫിക്കറ്റ് (കാലാവധി 6 മാസം) സഹിതമുള്ള അപേക്ഷ ദേവസ്വം ഓഫിസിൽ നേരിട്ടോ, അഡ്‌മിനിസ്ട്രേറ്റർ, ഗുരുവായുർ ദേവസ്വം, ഗുരുവായൂർ – 680101 എന്ന മേൽവിലാസത്തിൽ തപാലിലോ 4.10.2025 ന് വൈകുന്നേരം 5.00 മണിക്ക് മുൻപായി ലഭിച്ചിരിക്കേണ്ടതാണ്.
ദേവസ്വത്തിൽ നിന്നും നൽകുന്ന നിർദ്ദിഷ്ട ഫോറത്തിലല്ലാത്തതും മതിയായ രേഖകളി ല്ലാത്തതും അപൂർണ്ണവും അവ്യകവുമായതും യഥാസ്ഥാനത്ത് ഫോട്ടോ പതിക്കാത്തതും ഒപ്പ് വെയ്ക്കാത്തതും അതത് തസ്‌തികകളിലേക്ക് ആവശ്യമായ യോഗ്യതകൾ ഇല്ലാത്തതും നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ നിരുപാധികം നിരസിക്കുന്ന തായിരിക്കും. ഇത് സംബന്ധിച്ച് യാതൊരു കത്തിടപാടുകളും നടത്തുന്നതല്ല. വിശദ വിവരങ്ങൾ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്ന് നേരിലോ 0487-2556335 എന്ന നമ്പറിൽ ടെലിഫോൺ വഴിയോ അറിയാവുന്നതാണ്.