Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ആഘോഷിച്ചു.

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ആഘോഷിച്ചു ബ്രാഹ്മണ സമൂഹം വക ചുറ്റുവിളക്കോടെയാണ് ആഘോഷം. ക്ഷേത്രത്തില്‍ രാവിലെ പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ കാഴ്ചശീവേലി ഉണ്ടായിരുന്നു. രാത്രി സ്‌പെഷല്‍ ഇടക്കപ്രദക്ഷിണം ഉണ്ടാകും. സന്ധ്യക്ക് വലിയ നിറമാല, ചുറ്റമ്പലം തെളിയിക്കല്‍, ഗുരുവായൂര്‍ നാരായണന്റെ തായമ്പക എന്നിവയും . രാത്രി സ്‌പെഷല്‍ ഇടക്കപ്രദക്ഷിണം ഉണ്ടായി . മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ വിവിധ കലാപരിപാടികളും രാത്രി ഗുരുവായൂർ കൃഷ്ണന്റെ ഭക്തി ഗാന മേളയും അരങ്ങേറി .

Ambiswami restaurant

.

വൈകിട്ട് ആറിന് തെക്കെബ്രാഹ്മണ സമൂഹം സിംഹനാദ ക്ഷേത്രസന്നിധിയില്‍ നിന്ന് നാഗസ്വരം, വേദമന്ത്രോച്ചാരണം എന്നിവയോടെയുള്ള രഥഘോഷയാത്ര ക്ഷേത്രസന്നിധിയിലെത്തി . ഗുരുവായൂര്‍ ബ്രാഹ്മണ സമൂഹാംഗങ്ങള്‍ കിഴക്കെ നടപ്പുരയില്‍ നാണയപ്പറ സമര്‍പ്പിച്ച ശേഷം രഥഘോഷയാത്ര തിരിച്ചെഴുന്നള്ളി .ക്ഷേത്രദര്‍ശനത്തിന് എത്തിയ ഭക്തര്‍ക്ക് ഏകാദശി വിഭവമായി രാവിലെ ഗോതമ്പ് ഉപ്പുമാവ്, ഉച്ചക്ക് ഗോതമ്പ് ചോര്‍, കാളന്‍, പുഴുക്ക്, ഗോതമ്പ് പായസം ഉള്‍പ്പെടെയുള്ള സദ്യവട്ടങ്ങളോടെ പ്രസാദ ഊട്ടും നൽകി

Second Paragraph  Rugmini (working)