Above Pot

ഗുരുവായൂരപ്പന് വഴിപാടായി ആയിരം ലിറ്റർ ചരക്ക് ക്ഷേത്രത്തിലെത്തി

ഗുരുവായൂർ : ഭഗവാന് വഴിപാടായി ആയിരം ലിറ്റർ ചരക്ക് ക്ഷേത്രത്തിലെത്തി . രാവിലെ തെക്കെ നടപന്തലിൽ എത്തിച്ച 2000 കിലോ തൂക്കം വരും വലിയ നാലുകാതൻ ചരക്ക് ഉച്ചക്ക് 12 മണിയോടെ ക്രയിൻ ഉപയോഗിച്ച് കൂത്തമ്പലത്തിന് സമീപം ഉള്ള അടുപ്പിലേക്ക് ഇറക്കി വെച്ചു ചരക്ക് ഇറക്കാനായി അടുപ്പിന് മുകളിൽ മേഞ്ഞിരുന്ന ഇരുമ്പ് ഷീറ്റുകൾ ഇളക്കി മാറ്റിയിരുന്നു .തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ സന്നിഹിതരായിരുന്നു . ഇതിന്റെ സമർപ്പണം ഞായർ രാവിലെ ശീവേലിക്ക് ശേഷം നടക്കും .പാലക്കാട് സ്വദേശിയായ കൊടൽവള്ളിമന കെ.കെ.പരമേശ്വരൻ നമ്പൂതിരിയുടെ കുടുംബത്തിന്റെ വകയായാണ് ചരക്ക് സമർപ്പണം .ശബരിമല,ഏറ്റുമാനൂർ, പാറമേക്കാവ് തുടങ്ങി നിരവധി മഹാ ക്ഷേത്രങ്ങളിലെ സ്വർണ്ണകൊടിമരത്തിന്റെ മുഖ്യശിൽപിയായ പരുമല അനന്തൻ ആചാരിയുടേയും മകൻ അനു അനന്തന്റെയും മേൽനോട്ടത്തിൽ പരുമലയിലാണ് വാർപ്പ് തയ്യാറാക്കിയത്.
First Paragraph  728-90