
ഗുരുവായൂർ ക്ഷേത്രത്തിൽ വയോധികരെ കൊണ്ട് ജോലി ചെയ്യിക്കുന്നതായി ആക്ഷേപം

ഗുരുവായൂർ ; ഗുരുവായൂർ ക്ഷേത്രത്തിൽ കാവൽ ജോലിയിൽ ഭൂരിഭാഗവും വയോധികർ, ഇതിനാൽ ഭക്തരെ ശരിക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന് ആക്ഷേപം . 60 വയസ് പിന്നിട്ട മുപ്പതിലധികം പേരാണ് ക്ഷേത്രത്തിൽ കാവൽ ജോലിനോക്കുന്നത് . ഇതിൽ പലരും വാർധക്യ സഹജമായ അസുഖം നേരിടുന്നവർ കൂടിയാണത്രെ . സംസ്ഥാന ജീവനക്കാരുടെ സേവന വേതന വ്യവസ്ഥയാണ് ഗുരുവായൂർ ദേവസ്വത്തിലും ഇതിനാൽ 56 വയസ് വയസ് പിന്നിട്ടവരെകൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ല .

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ഒന്നര പതിറ്റാണ്ടു മുൻപ് ആരംഭിച്ച വ്യവഹാരത്തിന്റെ പേരിലാണ് ഇപ്പോഴും വയോധികർ ഇവിടെ ജോലിയിൽ തുടരുന്നത് . താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവ് നാലു വര്ഷം മുൻപ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു .ഇതിന്റെ മറവിലാണ് അറുപത് വയസ് പിന്നിട്ട വയോധികരും ഇപ്പോൾ ജോലിയിൽ തുടരുന്നത് . ഇനി താൽക്കാലിക കാരെ സ്ഥിരപ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടാൽ പോലും 56 വയസ് പിന്നിട്ടവരെ എങ്ങിനെ സ്ഥിരപ്പെടുത്താൻ കഴിയുക എന്ന ചോദ്യമാണ് ഉയരുന്നത് ..

വായോ ധികരെ പിരിച്ചു വിട്ടാൽ അത്രയുംചെറുപ്പക്കാർക്ക് ഗുരുവായൂർ ദേവസ്വത്തിൽ ജോലി യിൽ കയറി ജീവിതം കെട്ടി പെടുക്കാൻ കഴിയുമെന്നിരിക്കെയാണ് വയോധികരെയും വന്ദ്യവയോധികരെയും കൊണ്ട് ദേവസ്വം ജോലി ചെയ്യിക്കുന്നത് .60 പിന്നിട്ട വരെ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജോലിയിൽ തുടരാൻ അനുവദി ക്കരുതെന്നാണ് നിയമം അനുശാസിക്കുന്നത്. ദേവസ്വത്തിന്റെ നടപടികൾക്കെതിരെ ഏതെങ്കിലും യുവ ജന സംഘടനകൾ കോടതിയെ സമീപിക്കുകയാണെങ്കിൽ ചെയർമാനും, അഡ്മിനിസ്ട്രേറ്ററും കോടതി കൂട്ടിൽ കയറി നിന്ന് മറുപടി പറയേണ്ടി വരും എന്നാണ് നിയമ വിദഗ്‌ധർ പറയുന്നത്
