
ഗുരുവായൂരിൽ യു ഡി എഫ് എം എൽ എ ഉണ്ടാകണം : കെ മുരളീധരൻ.

ഗുരുവായൂർ : ചിഹ്‌നം കോണി ആയാലും കൈപ്പത്തി ആയാലും ഗുരുവായൂരിൽ യുഡിഎഫിൻ്റെ എംഎൽഎ ഉണ്ടാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ.പുന്നയൂർക്കുളത്ത് കെ.കരുണാകരൻ സ്‌മാരക ട്രസ്‌റ്റിൻ്റെ ലീഡർ കെ.കരുണാകരൻ പുരസ്‌കാരം മുൻ സ്‌പീക്കർ തേറമ്പിൽ രാമകൃഷ്‌ണനു സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫിന് 100 സീറ്റ് കിട്ടുമ്പോൾ അതിൽ ഗുരുവായൂരും ഉണ്ടാകണം മുരളീധരൻ പറഞ്ഞു.. ട്രസ്‌റ്റ് ചെയർമാൻ പി.ഗോപാലൻ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി ഒ.അബ്‌ദുറഹിമാൻ കുട്ടി, സി.എച്ച്.റഷീദ്, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ഹസൻ, ജോസഫ് ചാലിശേരി, ടി.എസ്.അജിത്ത്, എ.എം.അലാവുദ്ദീൻ, എ.കെ.സതീഷ് കുമാർ എന്നിവർ സംസാരിച്ചു..
