Above Pot

വിശേഷ നിവേദ്യത്തോടെ ഗുരുവായൂരിൽ തൃപ്പുത്തരി.

ഗുരുവായൂർ : വിശേഷ നിവേദ്യനിറവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ തൃപ്പുത്തരി ആഘോഷം.ബുധനാഴ്ച രാവിലെ 6:19 മുതൽ 8 വരെയുള്ള ശ്രേഷ്ഠമുഹൂർത്തത്തിലായിരുന്നു തൃപ്പുത്തരി.
പുന്നെല്ലിൻ്റെ അരി കൊണ്ട് നിവേദ്യം തയാറാക്കി ശ്രീഗുരുവായൂരപ്പനും ഉപദേവതകൾക്കും പരിദേവതകൾക്കും സമർപ്പിക്കുന്നതാണ് തൃപ്പുത്തരി. തന്ത്രി .ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു തൃപ്പുത്തരി ചടങ്ങുകൾ.

First Paragraph  728-90
Second Paragraph (saravana bhavan


പുത്തരി പായസവും ഉപ്പുമാങ്ങയും പത്തില ക്കറിയും പുത്തരി ചുണ്ട മെഴുക്കു പുരട്ടിയും വിശേഷ വിഭവങ്ങളായി ശ്രീ ഗുരുവായൂരപ്പന് ഉച്ചപൂജ നേരത്ത് നേദിച്ചു. . പുണ്യ ചടങ്ങിൻ്റെ നിർവൃതിയിലായി ഭക്തർ. ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം ക്ഷേത്രത്തിൽ തയ്യാറാക്കിയിരുന്നു. ശ്രീ ഗുരുവായൂരപ്പന് ഉച്ചപൂജക്ക് നേദിച്ച ശേഷം പുത്തരി പായസം ഭക്തർക്ക് വഴിപാട് പ്രസാദമായി നൽകി.

അതെ സമയം മുൻ വർഷത്തേക്കാൾ സ്വാദ് കൂടുതൽ ആയിരുന്നു ഈ വർഷത്തെ പുത്തരിപ്പായസം എന്ന് ഭക്തർ സാക്ഷ്യപ്പെടുത്തി .ശരിയായ അളവിൽ തേങ്ങാ പാൽ ചേർത്തതോടെയാണ് പുത്തരി പായസം ഏറെ സ്വാദിഷ്ടമായത് മുൻ വർഷങ്ങളിൽ കൈ കൊണ്ടാണ് തേങ്ങാ ചിര കിയിരുന്നത് , ഈ വർഷം യന്ത്രം ഉപയോഗിച്ചാണ് തേങ്ങാ ചിരകിയത് , യന്ത്രം ഉപയോഗിച്ച് ചിര കുമ്പോൾ കാമ്പ് മുഴുവൻ ലഭിക്കും കൈ കൊണ്ട് ചിര കുമ്പോൾ പകുതിയിൽ അധികം കാമ്പും ചിരട്ടയിൽ തന്നെഉപേക്ഷിക്കുകയായിരുന്നു .അധ്വാന ഭാരം കുറക്കാൻ വേണ്ടിയാണ് തേങ്ങ ചിര കുന്ന വർ ഇങ്ങനെ ചെയ്തിരുന്നതത്രെ .