Post Header (woking) vadesheri

ഗുരുവായൂരിൽ തെരുവു നായയുടെ ആക്രമണം ,ആറു പേർക്ക് കടിയേറ്റു

Above Post Pazhidam (working)

ഗുരുവായൂര്‍ : തൈക്കാട് തെരുവ് നായയുടെ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. തൈക്കാട് സ്വദേശികളായ പന്നിപറമ്പില്‍ കല്ല്യാണി, മണ്ണുങ്ങാട്ട് കമലാദേവി, രാമനത്ത് ഷാഫിയ , പോക്കില്ലത്ത് അസീസ്, ഗുരുവായൂര്‍ സ്വദേശി വലിയറ ഭാസ്‌ക്കരന്‍, തമിഴ്നാട് സ്വദേശിനി രേവതി എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. രാവിലെ എട്ടോടെയായിരുന്നു സംഭവം.

Ambiswami restaurant

അടുക്കളയില്‍ പണിയെടുത്ത്കൊണ്ടിരിക്കുന്നതിനിടയിലാണ് 85 വയസ്സുള്ള കല്യാണിക്ക് കടിയേറ്റത്. മറ്റുള്ളവരെയും നായ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.