Post Header (woking) vadesheri

ഗുരുവായൂരിൽ ജൂലൈ ഒന്നുമുതൽ സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം

Above Post Pazhidam (working)

ഗുരുവായൂർ : ഭക്തജനങ്ങൾക്ക് സുഗമമായ ദർശനമൊരുക്കാൻ ജൂലൈ ഒന്നുമുതൽ ഉദയാസ്തമനപൂജാ ദിവസങ്ങളിലും ത്രിങ്കൾ, ബുധൻ, വെള്ളി) പൊതു അവധി ദിനങ്ങളിലും രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 മണി വരെ വി.ഐ.പി / സ്പെഷ്യൽ ദർശനങ്ങൾക്ക്നി യന്ത്രണം ഏർപ്പെടുത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.

Ambiswami restaurant


ഭക്തജന തിരക്ക് കൂടിയ സാഹചര്യത്തിൽ ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും സുഖദർശനമൊരുക്കാനാണ് ഈ തീരുമാനം. ചോറൂണ് വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള സ്പെഷ്യൽ ദർശനവും ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാടുകാർക്കുള്ള ദർശനത്തിനും നിയന്ത്രണം ബാധകമല്ല. പൊതു അവധി ദിനങ്ങളായ
ജൂലൈ 13 മുതൽ 16 കൂടിയ ദിവസങ്ങളിൽ കൂടുതൽ ഭക്തർക്ക് ദർശന സൗകര്യം ഒരുക്കുന്നതിന് ക്ഷേത്രം ഉച്ചയ്ക്ക് ശേഷം 3.30 ന് തുറക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു.

Second Paragraph  Rugmini (working)

ഭരണ സമിതി യോഗത്തിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, വി.ജി.രവീന്ദ്രൻ, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.