Header 1 vadesheri (working)

ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു., പെട്ടെന്ന് തന്നെ അണച്ചതിനാൽ ദുരന്തം ഒഴിവായി. സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിനാണ് രാവിലെ അഞ്ചുമണിയോടെ തീ പിടിച്ചത്. ഏഴു കുട്ടികളടക്കം 50 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുൻവശത്തുനിന്ന് തീ ഉയരുകയുമായിരുന്നു. ഡ്രൈവർ സീറ്റ് കത്തി നശിച്ചു.

First Paragraph Rugmini Regency (working)

ഫയർഫോഴ്സും പോലീസും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചു. സെൽഫ് മോട്ടോർ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവർ പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

ഭക്ഷണം പാചകം ചെയ്യാനുള്ള രണ്ട് ഗ്യാസ് സിലിണ്ടറുകൾ ബസ്സിൽ ഉണ്ടായിരുന്നതും പെട്രോൾ പമ്പിനു മുന്നിൽ ആയതും ആശങ്ക പരത്തി. ഡീസൽ പമ്പ് പൊട്ടിയിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതും വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല.