
ഗുരുവായൂരിൽ സെക്യുരിറ്റി ഓഫീസർ, കോയ്മ ഒഴിവുകൾ.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്ന് മുതൽ താഴെ കാണിച്ച തസ്‌തികകളിലേക്ക് നിയമി ക്കപ്പെടുന്നതിന് നിർദ്ദിഷ്ട അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം.

- ക്ഷേത്രം സെക്യൂരിറ്റി ഓഫീസർമാർ
നിയമന കാലാവധി 01.10.2025 മുതൽ 30.09.2026 കൂടിയ 1 വർഷം
(1) ചീഫ് സെക്യൂരിറ്റി ഓഫിസർ (ഒഴിവ് – 1) പ്രതിമാസ മൊത്തവേതനം Rs. 27,300/-

(2) അഡിഷണൽ ചീഫ്സെക്യൂരിറ്റി ഓഫിസർ (ഒഴിവ്-2) പ്രതിമാസ മൊത്തവേതനം- Rs.24,000/-
(3) സെക്യൂരിറ്റി ഓഫിസർ (ഒഴിവ് – 1) പ്രതിമാസ മൊത്ത വേതനം Rs.23,500/-
(4) അഡിഷണൽ സെക്യൂരിറ്റി ഓഫിസർ (ഒഴിവ് – 5) പ്രതിമാസ മൊത്ത വേതനം Rs.22,500/-
പ്രായം 01.01.2025 ന് 40 വയസ്സ് തികഞ്ഞവരും 60 വയസ്സ് കവിയാത്തവരും ആയിരിക്കണം. യോഗ്യതകൾ ചിഫ് സെക്യൂരിറ്റി ഓഫിസർ, അഡിഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ തസ്‌തികകൾക്ക് ജൂനിയർ കമ്മിഷൻഡ് ഓഫീസർ റാങ്കിലോ അതിൽ കുറയാത്ത തസ്‌തികയിലോ നിന്ന് വിരമിച്ചവരും, സെക്യൂരിറ്റി ഓഫീസർ, അഡിഷണൽ സെക്യൂരിറ്റി ഓഫീസർ തസ്തികകൾക്ക് ഹവിൽദാർ റാങ്കിൽ കുറയാത്ത തസ്‌തികയിൽ നിന്നും വിരമിച്ച വിമുകഭടൻമാരുമായിരിക്കണം (ex-servicemen), സൈനിക സേവനം തെളിയിക്കുന്ന സർട്ടിഫിക്കറ്റും മെഡിക്കൽ ഫിറ്റ്നസിന് അസി. സർജനിൽ കുറയാത്ത ഒരു ഗവ.ഡോക്‌ടറുടെ സർട്ടിഫിക്കറ്റും നിർബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. ഓരോ തസ്‌തികയ്ക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം.
- കോയ്‌മ
നിയമന കാലാവധി 01.10.2025 മുതൽ 30.09.2026 കുടിയ 1 വർഷം
ഒഴിവ് – 12 പ്രായം – 01.01.2025 ന് 40 വയസ്സ് തികഞ്ഞവരും 55 വയസ്സ് കവിയാത്തവരും ആയിരിക്കണം. യോഗ്യതകൾ – ബ്രാഹ്‌മണരായ പുരുഷൻമാരും ക്ഷേത്രാചാരാനുഷ്ഠാനങ്ങളിൽ അറിവും വിശ്വാസവുമുള്ളവരായിരിക്കണം. മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞി രിക്കണം. അരോഗദൃഢഗാത്രരും അംഗവൈകല്യമില്ലാത്തവരും നല്ല കാഴ്‌ചശക്ടിയുള്ളവരുമായി രിക്കണം. നിലവിലുള്ള കോയ്‌മമാരുടെ അപേക്ഷ പരിഗണിക്കുന്നതല്ല.
അപേക്ഷാ ഫോറത്തിന് GST ഉൾപ്പെടെ Rs.236/. അപേക്ഷ ഫോറം ആഗസ്റ്റ് 11 ന് ഉച്ചതിരിഞ്ഞ് 3.00 pm വരെ ദേവസ്വം കാര്യാലയത്തിൽ നിന്നും ലഭിക്കും. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒപ്പു വെയ്ക്കുന്ന ഡോക്ടറുടെ യോഗ്യത, രജി.നമ്പർ, സർട്ടിഫിക്കറ്റ് ഒപ്പു വെച്ച തിയതി എന്നിവ വ്യക്തമല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതായിരിക്കും. ക്രമനമ്പർ (1) വിഭാഗത്തിലെ അപേക്ഷകരായ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്നും ലഭിച്ച ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാ ഫോറം സൗജന്യമായി നൽകുന്നതാണ്. അപേക്ഷാഫോറം തപാൽ മാർഗ്ഗം അയയ്ക്കുന്നതല്ല. വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള ദേവസ്വം ഓഫീസിൽ നേരിട്ടോ, അഡ്‌മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680101 എന്ന മേൽവിലാസത്തിൽ തപാലിലോ 14.08.2025 ന് വൈകുന്നേരം 5.00 മണിക്ക് മുൻപായി ലഭിച്ചിരിക്കേണ്ടതാണ്.
ദേവസ്വത്തിൽ നിന്നും നൽകുന്ന നിർദ്ദിഷ്ട ഫോറത്തിലല്ലാത്തതും മതിയായ രേഖകളില്ലാത്തതും അപൂർണ്ണവും അവ്യക്തവുമായതും യഥാസ്ഥാനത്ത് ഫോട്ടോ പതിക്കാത്തതും അതത് തസ്തികകളിലേക്ക് ആവശ്യമായ യോഗ്യതകൾ ഇല്ലാത്തതും നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും. ഇത് സംബന്ധിച്ച് യാതൊരു കത്തിടപാടുകളും നടത്തുന്നതല്ല. വിശദവിവരങ്ങൾ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്ന് നേരിലോ 0487-2556335 എന്ന നമ്പറിൽ ടെലിഫോൺ വഴിയോ അറിയാം. വിശദ വിവരങ്ങൾ വിജ്ഞാപനത്തിൽ ലഭ്യമാണ്.