Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വത്തിൽ സെക്യുരിറ്റി ഗാർഡുമാരുടെ 15 ഒഴിവ്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള 15 സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച ഒക്ടോബർ 4 ബുധനാഴ്ച രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും.
സൈനിക – അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും വിരമിച്ച, ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം.

Ambiswami restaurant

2023 ജനുവരി ഒന്നിന് 60 വയസ്സിനു താഴെ പ്രായമുള്ള ആരോഗ്യ ദൃഢഗാത്രരും നല്ല കാഴ്ചശക്തിയുള്ളവരുമായിരിക്കണം. കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ ജാതി, വയസ്സ്,യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പും ബയോഡാറ്റയും ഹാജരാക്കണം.

അപേക്ഷയോടൊപ്പം ഡിസ്ചാർജ് സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്, സബ്ബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ്, അസിസ്റ്റൻറ് സർജനിൽ കുറയാത്ത ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി രാവിലെ 8.30 ന് തന്നെ ദേവസ്വം കാര്യാലയത്തിൽ എത്തിച്ചേരണം.

Second Paragraph  Rugmini (working)

കൂടുതൽ വിവരങ്ങൾക്ക് ദേവസ്വം വിജ്ഞാപനം കാണുക