Header 1 vadesheri (working)

ഗുരുവായൂരിൽ രാമായണം ദേശീയ സെമിനാറും, ചിത്ര പ്രദർശനവും.

Above Post Pazhidam (working)

ഗുരുവായൂർ : രാമായണ മാസാചരണത്തിന്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം ചുമർ ചിത്രപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രാമായണത്തിലെ പ്രതിപാദ്യ വിഷയങ്ങളെ അടിസ്ഥാനമാക്കി ത്രിദിന ദേശീയ സെമിനാറും ഒരാഴ്ച നീണ്ടു നിൽക്കുന്ന രാമായണ  ചിത്രങ്ങളുടെ പ്രദർശനവും നടത്തും. ആഗസ്റ്റ് 5,6,7 തീയതികളിൽ പഠന കേന്ദ്രം ചിത്രശാല ഹാളിലാണ് പരിപാടി.

First Paragraph Rugmini Regency (working)

ആഗസ്റ്റ് 5 ന് രാവിലെ 10 ന് എഴുത്തച്ഛൻ പുരസ്കാര സ്വീകർത്താവ് ഡോ.എസ്.കെ . വസന്തൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അധ്യക്ഷനാകും. ഗുരുവായൂർ ക്ഷേത്രം തന്ത്രി  പി.സി. ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യാതിഥി ആകും . എഴുത്തുകാരനും മുൻചീഫ് സെക്രട്ടറിയുമായ വി.പി. ജോയ) മുഖ്യപ്രഭാഷണം നടത്തും. ഓഗസ്റ്റ് 5 ന് രാവിലെ 6 മണി മുതൽ ആറ്റൂർ കല്ലാറ്റ് കൃഷ്ണദാസ് പരമ്പരാഗത ശൈലിയിൽ ഹനുമാന്റെ കളം വരയ്ക്കും

.ഉച്ചതിരിഞ്ഞു 2 മണി മുതൽ സെമിനാർ ആരംഭിക്കും. പ്രശസ്ത നാടൻ കലാ ഗവേഷകൻ ഡോ. രാഘവൻ പയ്യനാട്, കലാ ചരിത്രകാരൻ കെ. കെ. മാരാർ, പത്മശ്രീ രാമചന്ദ്ര പുലവർ, പ്രൊഫ: എൻ. എൻ. അജയകുമാർ, ഡോ. എൻ. കെ. സുന്ദരേശൻ, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ എൻ. ജയകൃഷ്ണൻ, ഡോ. പി. നാരായണൻ നമ്പൂതിരി തുടങ്ങി സംസ്‌കൃത കലാ സാഹിത്യ പണ്ഡിതർ മൂന്നു ദിവസങ്ങളിലായി സെമിനാറിൽ പങ്കെടുത്തു വിഷയം അവതരിപ്പിക്കും..

Second Paragraph  Amabdi Hadicrafts (working)