Header 1 = sarovaram
Above Pot

ഗുരുവായൂരിൽ നവംബർ 16 മുതൽ നാലമ്പല പ്രവേശനവും പ്രസാദ ഊട്ടും ആരംഭിക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികം ഒന്നു മുതല്‍ (നവംബർ 16) നാലമ്പല പ്രവേശനവും, പ്രസാദഊട്ടും ആരംഭിക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആണ് ദേവസ്വം ഭരണ സമിതിയുടെ തീരുമാനം.

Astrologer

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് വെർച്വൽ ക്യൂ മുഖേനയാകും ക്ഷേത്രദര്‍ശനം അനുവദിക്കുക. ഇതിനായി നിലവിലുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് അതേപടി തുടരും. മുന്‍കൂട്ടി ബുക്ക് ചെയ്ത ഭക്തര്‍ക്ക് അനുവദിക്കപ്പെട്ട സമയത്ത് നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശിക്കാം. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നിയമതടസ്സമില്ലെങ്കില്‍ കുട്ടികളുടെ ചോറൂണ്, തുലാഭാരം എന്നിവയും വൃശ്ചികം ഒന്നിനുതന്നെ തുടങ്ങും.

വൃശ്ചികം ഒന്ന് തൊട്ട്‌ പുലര്‍ച്ചെ 5-ന് മുതൽ പ്രഭാത ഭക്ഷണംകൊടുത്ത് പ്രസാദ ഊട്ട് പുനരാരംഭിക്കും. ക്ഷേത്രസന്നിധിയില്‍വെച്ച് നടക്കുന്ന വിവാഹങ്ങള്‍ക്ക് മണ്ഡപത്തില്‍ അനുവദിക്കുന്ന 10-പേര്‍ക്കു പുറമെ, മണ്ഡപത്തിന് താഴെ 10-പേര്‍ക്കും, 4-ഫോട്ടോഗ്രാഫര്‍മാര്‍ക്കും കൂടി അനുമതി നല്‍കാനും ഭരണസമിതി യോഗത്തില്‍ തിരുമാനമായി. കോവിഡ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം 2020 മാര്‍ച്ചിലാണ് ദേവസ്വം പ്രസാദ ഊട്ട് നിര്‍ത്തിവെച്ചത്. ക്ഷേത്രോത്സവത്തിനിടെയായിരുന്നു കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്.

ഭരണസമിതി യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ: കെ.ബി.മോഹന്‍ദാസ് അധ്യക്ഷനായിരുന്നു. ദേവസ്വം കമ്മിഷണര്‍ ബിജു പ്രഭാകര്‍ , ഭരണസമിതി അംഗങ്ങളായ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എ.വി. പ്രശാന്ത്, കെ. അജിത്, കെ.വി.ഷാജി, ഇ.പി.ആര്‍.വേശാല മാസ്റ്റര്‍, അഡ്വ: കെ.വി.മോഹനകൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവര്‍ സംബന്ധിച്ചു

Vadasheri Footer