ഗുരുവായൂർ കിഴക്കേ നടയിൽ നടപുരക്ക് ശിലാസ്ഥാപനം നടത്തി
ഗുരുവായൂർ : ഗുരുവായൂർ കിഴക്കേനട സത്രം ഗേറ്റ് മുതൽ അപ്സര ജംഗ്ഷൻ വരെ നടപ്പുര നിർമിക്കുന്നു . . ശിലാസ്ഥാപനം ക്ഷേത്രം ഊരാളാൻ. മല്ലിശേരി പരമേശ്വരൻ നമ്പൂതിരി നിർവഹിച്ചു.. ക്ഷേത്രം തന്ത്രി. ചേന്നാസ് കൃഷ്ണൻ നമ്പൂതിരി പാടിന്റെ മേൽനോട്ടത്തിൽ ഭൂമി പൂജ നടത്തി.
ചടങ്ങിൽ ചെയർമാൻ. ഡോ വി കെ വിജയൻ.അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ വിനയൻ ഭരണസമിതി അംഗങ്ങൾആയ. സി മനോജ്. രവീന്ദ്രൻ. എക്സി എഞ്ചിനീയർ. അശോക് കുമാർ എന്നിവർ പങ്കെടുത്തു നടപ്പുര വഴിപാട് ആയി സമർപ്പിക്കുന്നത് വെൽത് ഐ ഗ്രൂപ്പ് ഉടമ. വിഘ്‌നേഷ് വിജയകുമാർ ആണ്.. നിർമാണചുമത. ശില്പി എളവള്ളി നന്ദൻ. കോൺട്രാക്ടർ മണികണ്ഠൻ..എന്നിവർക്കാണ്.
.20 തൂണുകളിൽ ആണ് നടപ്പുര നിർമിക്കുന്നത്. ഇരുമ്പ് തൂണുകളിൽ സിമെന്റിൽ ദശാ വതാരം മുതലായ ശില്പങ്ങൾ സ്ഥാപിക്കുന്നുണ്ട്…. മുൻഭാഗത്തു ഗോപുര മാതൃകയിൽ അഞ്ഞിലി മരവും ഇരുമ്പും ഉപയോഗിച്ച് വ്യാളി രൂപങ്ങളും.. മുഖപ്പുകളും ഉണ്ടാകും. ഒന്നേകാൽ കോടി രൂപയാണ് പ്രതീക്ഷിക്കുന്ന നിർമാണ ചിലവ്