Above Pot

ഗുരുവായൂരിൽ മോശം ശർക്കരയുടെ ഉപയോഗം , ഒരു മാസം മുൻപ് ചെയർമാന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.

ഗുരുവായൂർ : ഗുരുവായൂർ നിലവാരം കുറഞ്ഞ ശർക്കര ഉപയോഗിക്കുന്നതിനാൽ വഴിപാടുകാർക്ക് നൽകുന്ന തൃമധുരം , ശർക്കര പായസം , അപ്പം ,അവിൽ എന്നിവയുടെ നിറ വ്യത്യാസവും , സ്വാദ് ഇല്ലായ്‌മയും ചൂണ്ടി കാട്ടി കഴിഞ്ഞ മാസം ദേവസ്വം ചെയർമാന് പരാതി നൽകിയിരുന്നു വെങ്കിലും നടപടി ഉണ്ടായില്ല എന്ന് പരാതിക്കാരൻ ,പൊന്നാനി ചന്തപ്പടി തത്തയിൽ കാരണക്കാരൻ മകൻ ടി കെ സുധീർ ആണ് കഴിഞ്ഞ മാസം 11 ന് ദേവസ്വം ചെയർ മാന് പരാതി നൽകിയത് .

First Paragraph  728-90

Second Paragraph (saravana bhavan

ആ പരാതി ഗൗരവത്തിൽ എടുത്ത് മോശം ശർക്കര മാറ്റി നല്ല ശർക്കര വാങ്ങിയിരുന്നു വെങ്കിൽ സ്വാദും നല്ല നിറവും ഉള്ള പുത്തരി പായസം ഭഗവാന് നിവേദിക്കാൻ കഴിയുമായിരുന്നു വെന്ന വിവരമാണ് പുറത്തു വരുന്നത് .വരുമാന മില്ലാത്ത സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്ക് കോടി കണക്കിന് രൂപ നൽകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഭഗവാന് നിവേദിക്കാൻ ഗുണ നിലവാരമുള്ള സാധനങ്ങൾ വാങ്ങാൻ ദേവസ്വം അധികൃതർക്ക് കഴിയുന്നില്ല ,

വൻ തുക കമ്മീഷൻ ലഭിക്കുന്നത് കൊണ്ടാകും ഗുണ നിലവാരമില്ലത്ത സാധനങ്ങൾ കരാറുകാർ നൽകുമ്പോൾ നടപടി എടുക്കാത്തത് എന്ന സംശയമാണ് ഉയരുന്നത് .മുൻപ് ഉണ്ടായിരുന്ന അഡ്മിനിസ്ട്രേറ്റർമാർ ശർക്കര പോലുള്ള സാധങ്ങൾ ഭക്ഷ്യ സുരക്ഷ വകുപ്പിനെ കൊണ്ട് പരിശോധിപ്പിച്ച് ഗുണ നിലവാരംഉറപ്പ് വരുത്തുമായിരുന്നു. മായം ചേർത്ത ശർക്കര ആണെങ്കിൽ ദിവസവും പ്രസാദം ശീട്ടാക്കി വാങ്ങി കഴിക്കുന്ന ഭക്തർ നിത്യ രോഗികൾ ആകുമോ എന്ന ഭയവും ഉയരുന്നുണ്ട്