ഗുരുവായൂരിൽ മേൽപുത്തൂർ ചെയർ സ്ഥാപിക്കും: ദേവസ്വം ചെയർമാൻ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ മേൽപ്പുത്തൂർ നാരായണ ഭട്ടതിരി ചെയർ ആരംഭിക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പറഞ്ഞു.
ഭക്തജനങ്ങൾക്ക് പ്രയോജനകരങ്ങളായ പല ഗ്രന്ഥങ്ങളുടെയും പണിപ്പുരയിൽ ആണ് ദേവസ്വം പ്രസിദ്ധീകരണ സമിതി എന്നും ചെയർമാൻ അറിയിച്ചു.
നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിമാലയത്തോളം ഔന്നത്യം പുലർത്തുന്ന ശ്രീ ശങ്കരാചാര്യർ, മേൽപുത്തൂർ നാരായണ ഭട്ടപാദർ എന്നിവരെ സംഭാവന ചെയ്ത നാടാണ് കേരളമെന്ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനംചെയ്ത് കേന്ദ്രീയ സർവ്വകലാശാല ഗുരുവായൂർ കാമ്പസ് മുൻ ഡയറക്ടർ ഡോ.കെ .ടി.മാധവൻ പറഞ്ഞു.
ഭക്തി അത്ര ലളിത മാർഗ്ഗമല്ല.
ആദ്യ ശ്ലോകം മുതൽ അവസാനശ്ലോകം വരെ ഭക്തി രസം നിറഞ്ഞു തുളുമ്പുന്ന സ്തോത്രകാവ്യമാണ് നാരായണീയം – മേൽപുത്തൂർ അനുസ്മരണ പ്രഭാഷണവും അദ്ദേഹം നിർവ്വഹിച്ചു. പ്രക്രിയാ സർവസ്വം രണ്ടാം പതിപ്പിൻ്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു.
,കൃഷ്ണനാട്ടം കഥാ സംഗ്രഹ മടങ്ങുന്ന ലഘു പുസ്തകത്തിൻ്റെ പ്രകാശനവും ചടങ്ങിൽ നടന്നു. ഡോ.കെ .ടി.മാധവനെയും
പ്രക്രിയാ സർവസ്വം രണ്ടാം പതിപ്പിൻ്റെ നിർമ്മാണത്തിൽ മുഖ്യ പങ്കു വഹിച്ച പ്രൊഫ. ഇ ആർ. നാരായണനെയും ചടങ്ങിൽ
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ആദരിച്ചു. ദേവസ്വം വേദ-സംസ്കാര പഠന കേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി ചടങ്ങിൽ സന്നിഹിതനായി.നാരായണീയ ദശകപാഠമത്സര വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി.