Header 1 = sarovaram
Above Pot

ഗുരുവായൂരിൽ മന്ത് മലേറിയ രോഗ പരിശോധന നടത്തി

ഗുരുവായൂർ: ജില്ല മെഡിക്കൽ ഓഫീസറുടെ കീഴിലുള്ള ഒരു പ്രത്യേകസംഘം ആരോഗ്യ വിഭാഗം ജീവനക്കാർ ഗുരുവായൂർ നഗരസഭ ഇരുപത്തി എട്ടാം വാർഡിൽ മന്ത് മലേറിയ രോഗ പരിശോധന നടത്തി .അയോധ്യ നഗർ പ്രദേശത്ത് വീടുവീടാന്തരം കയറിയിറങ്ങി മന്ത്, മലേറിയ രോഗങ്ങൾ ഉണ്ടോ എന്നു രക്തസാമ്പിളുകൾ എടുത്തു പരിശോധന നടത്തുകയും രോഗവിവരങ്ങളെ പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്തു.

Astrologer

രോഗലക്ഷണങ്ങൾ കണ്ടു വരുന്ന ആളുകൾക്ക് തുടർ ചികിത്സയ്ക്കുള്ള സംവിധാനവും ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ നടത്തുന്നതാണെന്ന് ആരോഗ്യ വിഭാഗം ജീവനക്കാർ ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തി . വാർഡ് കൗൺസിലർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി ഉദയൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ മെഡിക്കൽ ഓഫീസറുടെ കീഴിലുളള പൈലറിയ ഇൻസ്പെക്ടർ എൻ എ ഷാജു സി ബി ബൈജു സി വി പ്രശാന്ത് എം കെ ബാബു വി പി ഷീജ എന്നിവർ നേതൃത്വം നൽകി. എൻഡോളജി സർവ്വേ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ വിഭാഗമാണ് പ്രദേശത്തെ വീടുകൾ വീടാന്തരം കയറിയിറങ്ങി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്,

Vadasheri Footer