
ശുചീകരണത്തിന് ആളില്ല , ഗുരുവായൂരിൽ മാലിന്യത്തിൽ വാഹന പൂജ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വാഹന പൂജക്ക് ശേഷമുള്ള മാലിന്യം നീക്കം ചെയ്യാൻ ആളില്ല , ഓരോ വാഹന പൂജ കഴിഞ്ഞാലും ചക്രത്തിന്റെ അടിയിൽ വെക്കുന്ന നാരങ്ങയും മറ്റു പൂജ അവശിഷ്ടങ്ങളും വൃത്തിയാക്കി വേണം അടുത്ത വാഹനം പൂജിക്കേണ്ടത് . മാലിന്യം നീക്കാൻ ജീവനക്കാർ ഇല്ലെകിൽ ഈ മാലിന്യത്തിൽ തന്നെ പൂജ നടത്താൻ ക്ഷേത്രം ഓതിക്കന്മാർക്ക് യാതൊരു മനസാക്ഷി കുത്തുമില്ല . ഇവരുടെ പ്രവർത്തി കണ്ടാൽ എച്ചിലിനൊപ്പമാണ് ഇവരുടെ ഭക്ഷണം എന്നാണ് ഭക്തർ അടക്കം പറയുന്നത് ,

നൂറു കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ക്ഷേത്ര നടയിൽ പൂജിക്കാൻ എത്തുന്നത് , ഏറ്റവും കുറഞ്ഞത് നൂറു മുതൽ 500 വരെ ദക്ഷിണയായി ലഭിക്കുന്ന ഓതിക്കൻ മാരാണ് ക്ഷേത്ര നടയിൽ ഇത്തരം അഭ്യാസം കാണിക്കുന്നത് . വാഹന പൂജക്ക് 50 രൂപ ദക്ഷിണ കൊടുത്തത് ഭക്തന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ സംഭവവും ഇവിടെ അരങ്ങേറിയിട്ടുണ്ട് .

എല്ലാ പാർട്ടി ബന്ധുക്കൾക്കും ജോലി നൽകൽ എന്ന പരിപാടിയുടെ ഭാഗമായി ആവശ്യത്തിൽ കൂടുതൽ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്ന ഗുരുവായൂർ ദേവസ്വം പണി ചെയ്യാൻ തയ്യാറുള്ള കുറച്ചു പേരെയെങ്കിലും നിയമിക്കണമെന്ന് ഭക്തർ ആവശ്യപ്പെടുന്നത് . ഡ്യൂട്ടി സമയത്ത് പാർട്ടി പരിപാടികൾക്ക് പോകേണ്ടി വരുമ്പോൾ ക്ഷേത്ര നടയിലെ ശുചീകരണ പ്രവർത്തികളാണ് നിലക്കുന്നത് .