ഗുരുവായൂരിൽ കുട്ടികളുടെ ചോറൂണും തുലാഭാരവും 16 മുതൽ ആരംഭിക്കും
ഗുരുവായൂര്‍: നവംബർ 16 (വൃശ്ചികംഒന്ന്) മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കുട്ടികള്‍ക്കായുള്ള ചോറൂണും, തുലാഭാരവും നടത്താന്‍ അന്തിമ തീരുമാനമായി. ഭരണസമിതി തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ദേവസ്വം ചെയര്‍മാന്‍ ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇക്കാര്യത്തിലുള്ള അവ്യക്തത നീങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പ്രകാരം 10-വയസ്സിന് താഴെ പ്രായമുള്ളകുട്ടികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിരുന്നില്ല
സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കുട്ടികളുടെ ചോറൂണും, തുലാഭാരവും ആരംഭിയ്ക്കാന്‍ ഭരണസമിതി തീരുമാനമെടുത്തത്. നവംബർ 16 മുതല്‍ നാലമ്പലത്തില്‍ കടന്നുള്ള ദര്‍ശനവും, പ്രസാദ ഊട്ടും തുടങ്ങാന്‍ ഉഭരണസമിതി നേരത്തെ തീരുമാനിച്ചിരുന്നു