Header 1 = sarovaram
Above Pot

ഗുരുവായൂരിൽ കൃഷ്ണനാട്ടം വഴിപാട് വകയിൽ ലഭിച്ചത് 3.84 ലക്ഷം രൂപ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം കളി വഴിപാട് വകയിൽ 3,84,000 രൂപ ലഭിച്ചു . 128 പേരാണ് വ്യാഴാഴ്ച അവതാരം കളി ശീട്ടാക്കിയിരുന്നത് , വെള്ളിയാഴ്ച ബാണയുദ്ധം കളിയോടെ ഈ സീസണിലെ കൃഷ്ണനാട്ടം കളിക്ക് സമാപനമാകും . തുടർന്നുള്ള മാസങ്ങൾ കളിക്കാർക്ക് പരിശീലന കാലമാണ് .

Astrologer

വ്യാഴാഴ്ച നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 16,18,000 രൂപ ലഭിച്ചു . തുലാഭാരം വഴിപാട് ഇനത്തിൽ 16,65,320 രൂപയാണ് ലഭിച്ചത് 5,93,216 രൂപയുടെ പാൽ പായസവും ,1,60,740 രൂപയുടെ നെയ് പായസവും , ഭക്തർ ശീട്ടാക്കിയിരുന്നു. 18 വിവാഹവും 309 ചോറൂണും ക്ഷേത്രത്തിൽ നടന്നു .96,900 രൂപയുടെ സ്വർണ ലോക്കറ്റിന്റെ വിൽ പനയും നടന്നു . 68,86,300 രൂപയാണ് ഭണ്ഡാര ഇതര വരുമാനമായി വ്യാഴാഴ്ച ക്ഷേത്രത്തിലേക്ക് ലഭിച്ചത്

Vadasheri Footer