ഗുരുവായൂരിൽ കോടതി വിളക്ക് ഞായറാഴ്ച.
ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയുടെ മുന്നോടിയായി ക്ഷേത്രത്തിൽ നടക്കുന്ന വിളക്ക് ആഘോഷത്തിൽ ശനിയാഴ്‌ച ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ വകയായി വിളക്ക് ആഘോഷം നടന്നു. രാത്രിയിൽ ഇടയ്ക്ക വിശേഷത്തോടെയുള്ള വിളക്ക് എഴുന്നള്ളിപ്പ് നടന്നു. ചുറ്റമ്പലത്തിലെ വിളക്ക് തെളിയിക്കാൻ തന്ത്രിയുടെ കുടുംബങ്ങൾക്ക് പുറമെ ദേവസ്വം ചെയർമാൻ ദോ വി കെ വിജയൻ ,ഭരണ സമിതി അംഗങ്ങൾ ആയ ചെങ്ങറ സുരേന്ദ്രൻ ,സി മനോജ് അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ ,മുൻ ഡി എ കെ ആർ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു .
ഞായറഴ്ചയാണ് ഒരു നൂറ്റാണ്ടിൽ അധികം പഴക്കമുള്ള ചാവക്കാട് മുൻസിഫ് കോടതി ജീവനക്കാരുടെയും അഭിഭാഷകരുടെയും നേതൃത്വത്തിലുള്ള കോടതി വിളക്ക് . തിങ്കളാഴ്‌ച ഗുരുവായൂരിലെ വ്യാപാരികളുടെ നേതൃത്വത്തിലുള്ളതാണ് വിളക്കാഘോഷം .രാവിലെ 7 മുതൽ നടക്കുന്ന കാഴ്ച ശീവേലിക്ക് പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ മേളം അരങ്ങേറും , ഉച്ചക്കും രാത്രിയും പഞ്ചവാദ്യവും സന്ധ്യക്ക് തായമ്പകയും ഉണ്ടാകും . കിഴക്കേ നട ദീപ സ്തംഭത്തിന് മുന്നിൽ സന്ധ്യക്ക് 6.30ന് വ്യാപാരികളുടെ നാണയ പറ സമർപ്പണം നടക്കും . മേല്പത്തൂർ ആഡിറ്റോറിയത്തിൽ വൈകീട്ട് 5 മുതൽ ഗുരുവായൂർ ഭജന മണ്ഡലിയുടെ സമ്പ്രദായ ഭജനയും ഏഴു മുതൽ മധു ബാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഭക്തി ഗാനമേളയും അരങ്ങേറും