Post Header (woking) vadesheri

ഗുരുവായൂരിൽ ഇഫ്താർ സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിൽ പ്രവാസി ഫെഡറേഷൻ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയും, മഹാത്മാ സോഷ്യൽ സെന്റെറും ഇഫ്താർ സംഘടിപ്പിച്ചു .ഗുരുവായൂർ പുഷ്പാഞ്ജലി ഹോട്ടലിൽ പ്രവാസി ഫെഡറേഷൻ നടത്തിയ ഇഫ്താർ സംഗമം മുന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ ഉൽഘാടനം ചെയ്തു പ്രസിഡണ്ട് പി.എം.തൈമൂർ അദ്ധ്യക്ഷത വഹിച്ചു.

Ambiswami restaurant

പ്രവാസി ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ മുഖ്യാതിഥിയായിരുന്നു. അഭിലാഷ്.വി.ചന്ദ്രൻ സ്വാഗതം പറഞ്ഞു. അനീഷ്മ ഷനോജ്, എ.എം ഷെഫീർ, ജി.കെ.പ്രകാശ്, വി.കെ.സുലൈമാൻ, പി.കെ.രാജേഷ് ബാബു, അഡ്വ: പി.മുഹമ്മദ് ബഷീർ, പി.കെ സെയ്താലിക്കുട്ടി, വി.ടി മായാമോഹനൻ, സി.കെ.കാദർ, ഇ. പി. സുരേഷ് കുമാർ, സുമേഷ് കൊളാടി, മോഹനകൃഷ്ണൻ ഓടത്ത്, കെ.ആർ ചന്ദ്രൻ, പി.മുരളീധരൻ എന്നിവർ സംസാരിച്ചു.അഭിലാഷ്.വി.ചന്ദ്രൻ സ്വാഗതവും കെ.വി അലിക്കുട്ടി നന്ദിയും പറഞ്ഞു.

Second Paragraph  Rugmini (working)

മഹാത്മാ സോഷ്യൽ സെന്റർ ഗുരുവായൂർ നഗരസഭാ സെക്കുലർ ഹാളിൽ നടന്ന ചടങ്ങിൽ മഹാത്മ സോഷ്യൽ സെന്റെർ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു ,പ്രോഗ്രാം കൺവീനർ ലത പ്രേമൻ ഡോക്ടർ അബ്ദുൽ ലത്തീഫ് ദാരിമി ഹൈതമി, സായി ഹരി നാരയണൻ, ഫാദർ ഫെബിൻ കൂത്തൂർ എന്നിവർ മത സൗഹാർദ സന്ദേശങ്ങൾ കൈമാറി.ഇഫ്ത്താർ മത സൗഹാർദ്ദത്തിന്റെ ഭാഗമായി, ഗുരുവായൂർ അഗതി മന്ദിരത്തിലെ അന്തേവാസികൾക്കും ഇഫ്ത്താർ വിരുന്നൊരുക്കിയിരുന്നു.

മഹാത്മയുടെ ഓണം, മെഡിക്കൽക്യാമ്പ് എന്നിവ ഭംഗിയായി,സംഘടിപ്പിക്കുന്നതിൽ വിജയകരമായി പ്രവർത്തിച്ച, കൺവീനർമാരായ എം.എ. മൊയ്ദീൻഷ, ജോയിസി എന്നിവരെ വേദിയിൽ ഗുരുവായൂർ എസ്.എച്ച്.ഒ പ്രേമാനന്ദൻ മെമന്റോ നൽകി ആദരിച്ചു. പ്രോഗ്രാം കൺവീനർ ലത പ്രേമൻ
മഹാത്മ സോഷ്യൽ സെന്റെർ അഡൈസറി ബോർഡ് ചെയർമാൻ സി.എം.സഗീർ, ഗുരുവായൂർ സർക്കിൾ ഇൻസ്പെക്ടർ പ്രേമാനന്ദൻ, നഗരസഭാ കൗൺസിലർമാരായ കെ.പി.എ.റഷീദ്, സി.എസ്.സൂരജ്, ചാവക്കാട് കൗൺസിലർ ജോയ്സി, ജന:സെക്രട്ടറി ജമാൽതാമരത്ത്, അനീഷ് പാലയൂർ എന്നിവർ സംസാരിച്ചു.

Third paragraph