Header 1 vadesheri (working)

ഹൈക്കോടതി ഉത്തരവിന് പുല്ലു വില, ഗുരുവായൂരിൽ തുലാഭാര കരാർ മാഫിയയുടെ കൊള്ളയടി തുടരുന്നു

Above Post Pazhidam (working)

ഗുരുവായൂർ : ഹൈക്കോടതി ഉത്തരവിന് പുല്ലു വില കൽപിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം കരാർ മാഫിയയുടെ വിളയാട്ടം നിർബാധം തുടരുന്നു . ഭഗവാന് മുന്നിൽ തുലാഭാരം വഴിപാട് നടത്തുന്ന ഭക്തരുടെ കയ്യിൽ നിന്ന് ദേവസ്വം രശീതി നൽകി തട്ടിൽ പണം പിരിക്കുന്നതിനാൽ ദക്ഷിണ എന്ന പേരിൽ കരാറുകാരൻ തട്ടിൽ പണം ഈടാക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു , ഹൈക്കോടതി ഉത്തരവിനെ കാറ്റിൽ പറത്തിയാണ് തുലാഭാരം കരാർ മാഫിയ ഭക്തരിൽ നിന്ന് നിർബന്ധിത കൊള്ളയടി നടത്തുന്നത് .

First Paragraph Rugmini Regency (working)

ദേവസ്വം അധികൃതരുടെ മൗന സമ്മതത്തോടെയാണ് കൊള്ളയടി നടക്കുന്നത് .കരാർ മാഫിയ ഭക്തരിൽ നിന്ന് പണം ഈടാക്കുന്നുണ്ടോ എന്ന് നിരീക്ഷയ്ക്കാൻ ഒരു ഉദ്യോഗസ്ഥനെ നിയമിക്കണം എന്നും കോടതി പറഞ്ഞിരുന്നു കൂടാതെ തട്ടിൽ പണം നൽകരുത് എന്ന് വിവിധ ഭാഷകളിൽ എഴുതിയ പോസ്റ്റർ പഠിക്കണമെന്ന നിർദേശവും കോടതി നൽകിയിരുന്നു. കൂടാതെ തുലാഭാരത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണ നിലവാരം പരിശോധിക്കാനും ഉത്തരവിൽ പറഞ്ഞിരുന്നു .

Second Paragraph  Amabdi Hadicrafts (working)

ഹൈക്കോടതി ഉത്തരവിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ ദേവസ്വം അധികൃതർ തയ്യാറായിട്ടില്ല . കരാറിന്റെ കാലാവധി അവസാനിക്കുന്നത് വരെ കരാറുകാരൻ ഭക്തരെ കൊള്ളയടിച്ചോട്ടെ എന്ന നിലപാട് ആണ് അധികൃതർ കൈക്കൊള്ളുന്നതത്രെ .വിഹിതം മുൻ‌കൂർ വാങ്ങിയവർക്ക് കരാറുകാരനെതിരെ നടപടി എടുക്കാൻ കഴിയില്ലെന്നും , നടപടിക്ക് മുതിർന്നാൽ വിഹിതം പറ്റിയവരുടെ പേരുകൾ കരാറുകാരൻ പുറത്ത് വിടുമോ എന്ന ഭയം കൊണ്ടാകും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് എന്ന സംശയമാണ് ഭക്തർ ഉന്നയിക്കുന്നത്