
ഗുരുവായൂരിൽ യു ഡി എഫ് അധികാരത്തിൽ എത്തും : പ്രതാപൻ.

ഗുരുവായൂർ : വരുന്ന നഗരസഭ തെരെഞ്ഞെടുപ്പിൽ യു ഡി എഫ് ഗുരുവായൂരിൽ അധികാരത്തിൽ എത്തുമെന്ന് ടി എൻ പ്രതാപൻ പ്രസ്താവിച്ചു. കേവലം പി ആർ വർക്കിൻ്റെ പേരിൽ മാത്രം മുന്നോട്ടു കൊണ്ടുപോകുന്ന ഭരണമാണ് ഗുരുവായൂരിൽ നടക്കുന്നതെന്നും പ്രതാപൻ കുറ്റപ്പെടുത്തി. വലിയ പൊതുമരാമത്ത് പ്രവർത്തികളുടെ എസ്റ്റിമേറ്റ് വർദ്ധിപ്പിച്ച് ഉരാളുങ്കൽ ലേബർ സംഘത്തെ സഹായിച്ച് അഴിമതി നടത്തുകയാണ് എന്നും പ്രതാപൻ കുറ്റപ്പെടുത്തി

കഴിഞ്ഞ 25 വർഷത്തെ ഇടതു മുന്നണിയുടെ ദുർഭരണം അവസാനിപ്പിക്കുന്നതിനുള്ള മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ഗുരുവായൂർ മോചന യാത്ര മല്ലാട് സെൻ്ററിൽ മുനിസിപ്പൽ കമ്മറ്റി കേ – ഓർഡിനേറ്റർ ആർ. രവികുമാറിന് കോൺഗ്രസ്സ് പതാക കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി എൻ പ്രതാപൻ.
പൂക്കോട് മണ്ഡലം പ്രസിഡണ്ട് ആൻ്റോ തോമാസ് അദ്ധ്യക്ഷത വഹിച്ചു. കെ. പി സി സി സെക്രട്ടറി കെ.ബി ശശികുമാർ, ഡി സി സി ഭാരവാഹികളായ എം.വി ഹൈദരലി , അഡ്വ ടി എസ് അജിത്, നഗരസഭ പ്രതിപക്ഷനേതാവ് കെ പി ഉദയൻ, ഉപനേതാവ് കെ പി എ റഷീദ്, നേതാക്കളായ സി എ ഗോപ പ്രതാപൻ, ഉമ്മർ മുക്കണ്ടത്ത്, എ.ടി സ്റ്റീഫൻ , അരവിന്ദൻ പല്ലത്ത് സി ജെ സ്റ്റാൻലി, ഒ.കെ ആർ മണികണ്ഠൻ, ബി വി ജോയ്, സി ജോയ് ചെറിയാൻ, ടി എ ഷാജി, ഇ. എ നജീബ്, വർഗ്ഗീസ് ചീരൻ എന്നിവർ പ്രസംഗിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ബാലൻ വാറനാട്ട്, എൻ എ നൗഷാദ്, ശശി വാറനാട്ട്, എം എഫ് ജോയ് മാസ്റ്റർ, പി ഐ ലാസർ മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു.
പൂക്കോട് മണ്ഡലത്തിലെ നേതാക്കളായ ഇ എ മുഹമ്മദുണ്ണി മാസ്റ്റർ, എം.പി ബഷീർ ഹാജി,സാബു ചൊവ്വല്ലൂർ, ബഷീർ പൂക്കോട്, പി കെ മോഹനൻ, വിമൽ പൂക്കോട്, റെജീന അസീസ്, സി എം അഷറഫ്,ജിഷ്മ സുജിത്ത്, ഷെഫീന ഷാനിർ, ധനേഷ് പൂക്കോട്, സുബീഷ് കെ ബി , ജോൺസൺ സി വി , സദാനന്ദൻ,എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി