
ഗുരുവായൂരിൽ കോൺഗ്രസിന്റെ പ്രതിഷേധ സദസ്സ്

ഗുരുവായൂർ : പോലീസിന്റെ നരനായാട്ടിനെതിരെ, മനുഷ്യ ലംഘനത്തിനെതിരായി ഗുരുവായൂർ – പൂക്കോട് — മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ജനകീയ പ്രതിഷേ ധ സദസ്സ് സംഘടിപ്പിച്ചു. ഗുരുവായൂർ- പൂക്കോട്പ്രവേശന കവാടമായ നഗരസഭട്രഞ്ചിംങ്പരിസരത്ത് സംഘടിപ്പിച്ച സദസ് കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എം.എഫ് ജോയ് മാസ്റ്റർ ഉൽഘാടനം ചെയ്തു.

പൂക്കോട് മണ്ഡലം പ്രസിഡണ്ട്.ആന്റോ തോമാസ് അദ്ധ്യക്ഷത വഹിച്ചു ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ മുൻ ബ്ലോക്ക് പ്രസിഡൻ്റ് ആർ. രവികുമാർ നഗരസഭ കൗൺസിലർമാരായ കെ.പി.എ. റഷീദ്,ജീഷ്മ സുജിത്ത്, ഐൻ.എൻ.ടി യു സി. റീജിണൽ പ്രസിഡണ്ട് വിമൽ , മറ്റ് നേതാക്കളായ ബാലൻ വാറണാട്ട്, സ്റ്റീഫൻ ജോസ്,റെജീന അസീസ്, ബഷീർ പൂക്കോട്, സാബു ചൊവല്ലൂർ, ശിവൻ പാലിയത്ത് , വി.എസ്. നവനീത് , ടി.കെ. ഗോപാലകൃഷ്ണൻ,പ്രിയ രാജേന്ദ്രൻ, റാബിയാ ജലീൽ, പ്രിയ രാജേന്ദ്രൻ, ഷാജൻ വെള്ളറ, ശശി പട്ടത്താക്കിൽ , സി. അനിൽകുമാർ, എന്നിവർ സംസാരിച്ചു