Above Pot

ഗുരുവായൂരിൽ കൺകറന്റ് ഓഡിറ്റ് നടത്താത്തത് തട്ടിപ്പ് നടത്താൻ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ തട്ടിപ്പ് നടത്താൻ വേണ്ടിയാണു കൺ കറന്റ് ഓഡിറ്റ് നടത്താത്തത് എന്ന് ആക്ഷേപം . ദേവസ്വത്തിൽ കൺ കറന്റ് ഓഡിറ്റ് നടത്തണമെന്ന് കൃഷ്ണനുണ്ണി കമ്മീഷൻ നിര്ദേശിച്ചിട്ടുള്ളതാണ്. ആ നിർദേശം എല്ലാം കാറ്റിൽ പറത്തി യാണ് ഗുരുവായൂരിൽ കാര്യങ്ങൾ നടക്കുന്നത്. കൺ കറന്റ് ഓഡിറ്റ് നടത്തുകയാണെങ്കിൽ തട്ടിപ്പുകൾ അപ്പപ്പോൾ തന്നെ കണ്ടെത്താൻ കഴിയുമെന്നിരിക്കെയാണ് ഭരണ സമിതിയും ,ജീവനക്കാരും ഇതിൽ താൽപര്യം കാണിക്കാത്തത് .

First Paragraph  728-90

Second Paragraph (saravana bhavan

ഗുരുവായൂർ ദേവസ്വത്തിൽ സർക്കാരിന്റെ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ പ്രത്യേക ഓഫീസ് തന്നെ പ്രവർത്തിക്കുന്നുണ്ട് . ഇവർക്ക് ആവശ്യമായ പേ ന പെൻസിൽ ,പേപ്പർ തുടങ്ങി മൊട്ടു സൂചി വരെ നൽകുന്നത് ഗുരുവായൂരപ്പന്റെ പണം കൊണ്ടാണ് . എന്നാൽ ഇവിടെ നടക്കുന്നത് ജില്ലയിലെ കൂടൽ മാണിക്യം , വടക്കുംനാഥൻ തുടങ്ങിയ പ്രധാനപ്പെട്ട മറ്റു ക്ഷേത്രങ്ങളിലെ ഓഡിറ്റും. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന് ഓഫീസ് പ്രവർത്തനത്തിന് ജില്ലയിൽ സൗജന്യമായി കിട്ടിയ ഇടമാണ് ഗുരുവായൂർ . എന്നാൽ ഗുരുവായൂരിലെ കൺ കറന്റ് ഓഡിറ്റ് നടത്താൻ ഇവർക്കും താല്പര്യമില്ല .

ഗുരുവായൂർ ക്ഷേത്രത്തിന്റെ ആസ്തി , സ്വർണം ,വെള്ളി, ബാങ്കുകളിലെ സ്ഥിരനിക്ഷേപം എന്നിവയുടെ കണക്ക് എല്ലാവർഷവും ജൂലൈ മാസത്തിൽ ദേവസ്വം കമ്മീഷണറെ അറിയിക്കണമെന്നാണ് വ്യവസ്ഥ എന്നാൽ 2009 ന് ശേഷംആ പതിവും നിറുത്തി വെച്ചിരി ക്കു കയാണ് .അത് കൊണ്ട് തന്നെ എത്ര കോടിയാണ് ബാങ്കിൽ സ്ഥിര നിക്ഷേപ മുള്ളത് , എത്ര കിലോ സ്വർണമാണ് ലോക്കറിൽ ഉള്ളത് എന്ന് കൃത്യമായ കണക്ക് ദേവസ്വത്തിന്റെ കയ്യിൽ ഇല്ല . ഓഡിറ്റ് നടത്താതെ കൊട്ട കണക്ക് പറഞ്ഞു നടക്കുകയാണ് ദേവസ്വം അധികൃതർ .

ബാങ്കുകൾ നടത്തുന്ന ഓഡിറ്റിലാണ് ഗുരുവായൂർ ദേവസ്വത്തിലെ തട്ടിപ്പുകൾ പുറത്ത് വരുന്നത് . അവർ ദേവസ്വത്തെ തട്ടിപ്പുകൾ അറിയിച്ചതോടെയാണ് ചെക്ക് തിരിമറി നടത്തി ലക്ഷങ്ങൾ വെട്ടിച്ച ഉദ്യഗസ്ഥനെയും ,സ്ഥിര നിക്ഷേപത്തിലെ തട്ടിപ്പ് നടത്തിയ മറ്റൊരു ഉദ്യോ ഗസ്‌ഥനെയും ദേവസ്വത്തിന് കണ്ടെത്താൻ കഴിഞ്ഞത് . ബാങ്കുകൾ ഈ വിവരം അറിയിച്ചിരുന്നില്ല എങ്കിൽ ഇവർ ഇപ്പോഴും തട്ടിപ്പ് തുടരുമായിരുന്നു . ഒരാളെ ദേവസ്വം പിരിച്ചു വിട്ടു വെങ്കിലും രാഷ്ട്രീയ സ്വാധീനത്തിൽ മറ്റെയാൾ ഇപ്പോഴും സർവീസിൽ തുടരുകയാണ് .

സ്വർണലോക്കറ്റ് വിറ്റ പണം ദേവസ്വം അക്കൗണ്ടിൽ വരവ് വെക്കാതെ പോയ സംഭവവും ബാങ്ക് അധികൃതർ തന്നെയാണ് കണ്ടെത്തിയത് . ദേവസ്വ ത്തിൽ ഇത്തരം തട്ടിപ്പുകൾ ഇപ്പോഴും നടക്കുന്നുണ്ടാകുമെന്നും, അത് വഴി ഭഗവാന്റെ സമ്പത്ത് നഷ്ടപ്പെടുന്നുണ്ടാകുമോ എന്നുമാണ് ഭക്തർ ആശങ്കപ്പെടുന്നത് .