Header 1 vadesheri (working)

ഗുരുവായൂരിൽ ചുറ്റുവിളക്ക് വഴിപാട് ബുക്കിങ്ങ് പുനരാരംഭിക്കും

Above Post Pazhidam (working)

ഗുരുവായൂർ : സാങ്കേതിക തകരാർ കാരണം നിർത്തിവെച്ചിരുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് വഴിപാട് ബുക്കിങ്ങ് പുനരാരംഭിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. 2024, 2025 വർഷങ്ങളിൽ ചുറ്റുവിളക്ക് വഴിപാട് നടത്താൻ ഉദ്ദേശിക്കുന്ന ഭക്തർക്ക് ഓൺലൈൻ വഴിയും ദേവസ്വം അഡ്വാൻസ് കൗണ്ടർ, ഓഫീസ് മുഖേനെയും ബുക്ക് ചെയ്യാവുന്നതാണ്.

First Paragraph Rugmini Regency (working)

ഭക്തരുടെ അഭ്യർത്ഥന മാനിച്ച് ഒരേ ദിവസം ഒന്നിലേറെ ചുറ്റുവിളക്ക് നടത്തുന്നതിനും ദേവസ്വം തീരുമാനിച്ചു.ഒരു ലക്ഷം രൂപയാണ് ചുറ്റുവിളക്ക് വഴിപാട് നിരക്ക്. ദേവസ്വം ഭരണസമിതി തീരുമാനത്തോടെ ഓൺലൈൻ ബുക്കിങ്ങ് സൗകര്യം ഉടൻ പ്രവർത്തനമാകും .അടുത്തിടെ പല ദിവസങ്ങളിലും ക്ഷേത്രത്തിൽ ചുറ്റു വിളക്ക് നടക്കാതെ പോയിരുന്നു. ഇതി ൽ ഭക്തർ ഏറെ അമർഷം പ്രകടിപ്പിച്ചിരുന്നു

Second Paragraph  Amabdi Hadicrafts (working)