
ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.79 കോടിരൂപ

ഗുരുവായൂർ : ക്ഷേത്രത്തിൽ 2026 മാർച്ച് മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 5, 79, 94,024
രൂപ. 1കിലോ 282ഗ്രാം സ്വർണ്ണം ലഭിച്ചു.

വെള്ളി ലഭിച്ചത് 15 കിലോഗ്രാം 410 ഗ്രാം.
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 8ഉം നിരോധിച്ച ആയിരം, രൂപയുടെ 3ഉം അഞ്ഞൂറിൻ്റെ 20 കറൻസിയും ലഭിച്ചു .സൗത്ത് ഇന്ത്യൻ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല

ഇതിന് പുറമെ കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി
2, 00,246രൂപയും
കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 65839
രൂപയും
പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി
71,157രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 6162രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 41,224 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 121497രൂപയും ലഭിച്ചു

