Header 1 vadesheri (working)

ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.27 കോടി രൂപ

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രത്തിൽ 2025 നവംബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 5, 27, 33,992 രൂപ. കൂടാതെ 1കിലോ 977ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും , 12 കിലോഗ്രാം 154 ഗ്രാം. വെള്ളിയും ലഭിച്ചു .കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 11ഉം നിരോധിച്ച ആയിരം രൂപയുടെ 8ഉം അഞ്ഞൂറിൻ്റെ 40 കറൻസിയും ലഭിച്ചു . എസ് ബി ഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല

First Paragraph Rugmini Regency (working)

ഇതിനു പുറമെ കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി
2, 34,514രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 28,768
രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി
49,859രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 23 161രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 25 749 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1, 23817രൂപയും ലഭിച്ചു

Second Paragraph  Amabdi Hadicrafts (working)