ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചത് 77.76 ലക്ഷം
ഗുരുവായൂർ : ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത് . തിരക്ക് കൂടിയതിനാൽ 11.30 ഓടെ ദർശന വരി അടച്ചു .രണ്ടായിരത്തിൽ അധികം പേരാണ് വരിയിൽ നിൽക്കാതെ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് . ഇത് വഴി 27,60,110 രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത് .
തുലാഭാരം വഴിപാട് വകയിൽ 23,79,785 രൂപ യും ലഭിച്ചു .6,50,900 രൂപയുടെ പാൽ പായസവും , 2,02,050 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കി . 565 കുരുന്നുകൾക്ക് ചോറൂണും, 59 വിവാഹങ്ങളും ക്ഷേത്രത്തിൽ നടന്നു . ഭണ്ഡാര ഇതര വരുമാനമായി 77,76,529 രൂപയാണ് ഇന്ന് ക്ഷേത്രത്തിലേക്ക്