വിഷു ദിനത്തിൽ ഗുരുവായൂരിൽ അത്യപൂർവ്വ ഭക്തജനത്തിരക്ക്.
ഗുരുവായൂര്‍: മേടപുലരിയില്‍ വിഷുക്കണി ദര്‍ശന ത്തിനായി ആയിരങ്ങൾ ക്ഷേത്ര നഗരിയിലേക്ക് ഒഴുകിയെത്തി. ക്ഷേത്രം മേല്‍ശാന്തി പള്ളിശ്ശേരി മനയ്ക്കല്‍ മധുസൂധനന്‍ നമ്പൂതിരി, അദ്ദേഹത്തിന്റെ മുറിയില്‍ കണികണ്ടശേഷം, പുലര്‍ച്ചെ 2.15-ന് ക്ഷേത്രം മുഖമണ്ഡപത്തിലെ വിളക്കുകള്‍ തെളിയിച്ചു . തുടര്‍ന്ന് ഒരുക്കിവെച്ചിട്ടുള്ള തേങ്ങാമുറിയിലെ നെയ്യ്തിരി കത്തിച്ച് ശ്രീഗുരുവായൂരപ്പനെ കണികാണിച്ചു
വാല്‍ക്കണ്ണാടി, ഗ്രന്ഥം, സ്വര്‍ണ്ണം, വെള്ളവസ്ത്രം, കണികൊന്ന, വെളുത്ത പുഷ്പം (മുല്ല, നന്ത്യാര്‍വട്ടം), വെള്ളരിയ്ക്ക, മാമ്പഴം, ചക്ക, ഉണങ്ങല്ലരി, നാണയം, നാളികേരമുറിയില്‍ നെയ്യ്തിരി എന്നിവ വച്ചാണ് ഭഗവാന് കണിയൊരുക്കിയത് .മേല്‍ശാന്തി ശ്രീഗുരുവായൂരപ്പന് ആദ്യ വിഷുകൈനീട്ടം സമര്‍പ്പിച്ചു .തുടർന്ന് ശ്രീലക വാതില്‍ തുറന്നതോടെ വിഷുകണി ദര്‍ശനത്തിനായി ഭക്തജനപ്രവാഹം ആരംഭിച്ചു
ഭക്തര്‍ക്ക് വിഭവ സമൃദ്ധമായ വിഷുസദ്യയാണ് ഒരുക്കിയിരുന്നത്. രാവിലെ 10.30 ന് ആരംഭിച്ച വിഷു സദ്യ വൈകീട്ട് 4.56 വരെ തുടർന്നു 8865 പേർ സദ്യയിൽ പങ്കെടുത്തു ഇന്ന് ക്ഷേത്രത്തില്‍ സമ്പൂര്‍ണ നെയ്‌വിളക്കാണ് നടന്നത് . പെരുവനം കുട്ടന്‍മാരാരുടെ മേളപ്രമാണത്തില്‍ ആയിരുന്നുഎഴുന്നള്ളിപ്പ് വിഷു വിളക്കാഘോഷം ലണ്ടനിലെ വ്യവസായിയായിരുന്ന ഗുരുവായൂര്‍ പരേതനായ തെക്കുമുറി ഹരിദാസിന്റെ വഴിപാടാണ്.. കൃഷ്ണന്റെ ചിത്രവുമായി ഇന്നും ജസ്‌ന എത്തി. കിഴക്കേ നടയിലെ ദീപസ്തംഭത്തിന് സമീപം ക്ഷേത്രം ഡി എ പ്രമോദ് കളരിക്കലിന് ഉണ്ണി കണ്ണന്റെ ചിത്രം ജസ്‌ന കൈമാറി
ഭണ്ഡാര ഇതര വരുമാനമായി 70 82,260 രൂപയാണ് ക്ഷേത്രത്തിൽ ലഭിച്ചത് , ഇതിൽ 16,50,870 രൂപ തുലാഭാരം വഴിപാട് വഴിയായിരുന്നു . നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 18,84,940 രൂപയും ലഭിച്ചു . 4,84,330 രൂപയുടെ പാൽപ്പായസവും ,1,37,790 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കിയിരുന്നു .
അതെ സമയം ദർശനത്തിനു വരി നിൽക്കുന്നതിൽ കൂടുതൽ സമയം ഭക്തർ ചെരിപ്പ് സൂക്ഷിക്കുന്ന കൗണ്ടറിന് മുന്നിൽ വരി നിൽക്കേണ്ടി വന്നു . തിരക്കുള്ള ദിവസങ്ങളിൽ കൂടുതൽ ആളുകളെ നിയമിക്കാൻ കരാറുകാർ തയ്യാറാകത്തതാണ് പ്രശ്നം . പാർട്ടിക്കാരായത് കൊണ്ട് ദേവസ്വം അധികൃതർക്ക് ഇവരെ നിയന്ത്രിക്കാനും കഴിയില്ല