Header 1 vadesheri (working)

ഗുരുവായൂരിൽ സമ്പൂർണ അഷ്ടപദി മഹാസമർപ്പണം ഞായറാഴ്ച്ച

Above Post Pazhidam (working)

ഗുരുവായൂര്‍: ഷണ്‍മുഖപ്രിയ ഫൗണ്ടേഷനും, സ്‌ക്കൂള്‍ ഓഫ് ഗീതാഗോവിന്ദവും സംയുക്തമായി ഞായര്‍ രാവിലെ 8 മണിമുതല്‍ 11.30 വരെ ശ്രീഗുരുവായൂരപ്പന് മുന്നില്‍ 14-ാമത് അഷ്ടപദി മഹാ സമര്‍പ്പണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രം തെക്കേനടയിലെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്ന അഷ്ടപദി മഹാ സമര്‍പ്പണത്തിന്, ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിയ്ക്കും.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലും, പരിസരത്തുമായി നടക്കുന്ന അഷ്ടപദി സമര്‍പ്പണത്തില്‍, ഷണ്‍മുഖപ്രിയ ഫൗണ്ടേഷന്‍ മാനേജിങ്ങ് ട്രസ്റ്റി അനുരാധ മഹേഷിന്റെ ശിഷ്യഗണങ്ങളായ 400-ഓളം സംഗീതജ്ഞര്‍ അഷ്ടപദി സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കും. എട്ടു വയസ്സു ള്ള കുട്ടി മുതൽ 81 വയസ്സ് ഉള്ള അമ്മമാർ വരെ അഷ്ടപദി സമർപ്പണത്തിൽ പങ്കെടുക്കും 14 വര്‍ഷമായി നടക്കുന്ന സംഗീത സമര്‍പ്പണത്തില്‍ ആയിരത്തോളം പ്രതിഭകളെ അഷ്ടപദി സംഗീതം പഠിപ്പിച്ചെടുക്കാന്‍ സ്‌ക്കൂള്‍ ഓഫ് ഗീതാഗോവിന്ദത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ശ്രീഗുരുവായൂരപ്പന്റെ ഇഷ്ടസഖിയെന്ന് വിശേഷിപ്പിയ്ക്കുന്ന അഷ്ടപദി, രാജ്യത്തിന്റെ നാനാ ഭാഗത്തും പ്രചരിപ്പിയ്ക്കുന്നതിന്റെ ഭാഗമായി അഷ്ടപദി പഠിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഷണ്‍മുഖപ്രിയ ഫൗണ്ടേഷനും, സ്‌ക്കൂള്‍ ഓഫ് ഗീതാഗോവിന്ദവും സൗജന്യമായാണ് പഠിതാക്കള്‍ക്ക് സൗകര്യമൊരുക്കിയിട്ടുള്ളതെന്നും ഭാരവാഹികള്‍ അറിയിച്ചു.

അഷ്ടപദി മഹാ സമര്‍പ്പണത്തിന് തെക്കൂട്ട് ജയമോഹന്‍ വയലിനിലും, ഗിരീഷ് എൻ വാര്യര്‍ പുല്ലാങ്കുഴലിലും, ഇ ടപ്പള്ളി കെ.ജി. സുനില്‍കുമാര്‍ മൃദംഗത്തിലും, തൃപ്പൂണിത്തുറ കൃഷ്ണകുമാര്‍ ഇടയ്ക്കയിലും പക്കമേളമൊരുക്കും. ലോകത്തിന്റെ നാനാ ഭാഗത്തുള്ള ഗായകര്‍ ഒത്തുചേര്‍ന്നാണ് ശ്രീഗുരുവായൂരപ്പന് മുന്നില്‍ അഷ്ടപദി സമര്‍പ്പണം നടത്തുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഷണ്‍മുഖപ്രിയ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മഹേഷ് അയ്യര്‍, മാനേജിങ്ങ് ട്രസ്റ്റി അനുരാധ മഹേഷ്, എസ്.ബി.ഐ റിട്ട: റീജീയണല്‍ മാനേജര്‍ കെ. മനോഹരന്‍, വി.എസ്. സുനീവ് എന്നിവര്‍ അറിയിച്ചു.