Header 1 vadesheri (working)

ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി.

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ശനിയാഴ്ച രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി പി.എസ് മധുസൂദനൻ നമ്പൂതിരി മുഖ്യകാർമികനായി. നാട്ടിക ചെമ്പിപറമ്പിൽ സി.ആർ. ജയപ്രകാശൻ ആണ് ആനയെ നടത്തിയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു.

First Paragraph Rugmini Regency (working)

ദേവസ്വം കൊമ്പൻ ജൂനിയർ വിഷ്ണുവിനെയാണ് നടയിരുത്തിയത്. . ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ജീവധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്.മായാദേവി, ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, അസി.മാനേജർ രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വഴിപാടു നേർന്ന സി.ആർ. ജയപ്രകാശൻ്റെ കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു

Second Paragraph  Amabdi Hadicrafts (working)