Post Header (woking) vadesheri

ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി.

Above Post Pazhidam (working)

ഗുരുവായൂർ  : ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്ന് രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരി മുഖ്യകാർമികനായി.

Arya bhavan inner

Second Paragraph  Sarovaram(working)

ബംഗളുരു നിവാസിയായ അക്ഷയ് സറഫും കുടുംബവും
ആണ് ആനയെ നടത്തിയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു.ദേവസ്വം കൊമ്പൻ വലിയ വിഷ്ണുവിനെയാണ് നടയിരുത്തിയത്. .

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , ഭരണ സമിതി അംഗം മനോജ്.ബി.നായർ,ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ,ജീവധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ, ജീവധനം സൂപ്പർവൈസർ സി.സജീവ്, പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരൻ നമ്പ്യാർ, കണ്ടിയൂർ പട്ടത്ത് വാസുദേവൻ നമ്പീശൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

വഴിപാടു നേർന്ന അക്ഷയിൻ്റ കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.