Post Header (woking) vadesheri

ഗുരുവായൂരിൽ പ്രതിദിനം 1500 പേര്‍ക്ക് ദര്‍ശനാനുമതി, തൊഴീക്കൽ മാഫിയയും സജീവം.

Above Post Pazhidam (working)

ഗുരുവായൂര്‍: ലോക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തില്‍ പ്രതിദിനം 1500 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കി. ഓണ്‍ലൈന്‍ ബുക്കിങ് വഴി 1200 പേര്‍ക്കും ദേവസ്വം ജീവനക്കാരും പെന്‍ഷന്‍കാരുമായ 150 പേര്‍ക്കും ഗുരുവായൂര്‍ നഗരസഭ നിവാസികളായ 150 പേര്‍ക്കുമാണ് അനുമതി നൽകുക. ഇതുവരെ പ്രതിദിനം 900 പേര്‍ക്കായിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാൽ ഇതിൽകൂടുതൽ പേരെ തൊഴീക്കൽ മാഫിയ അകത്തേക്ക് കൊണ്ട് പോയിരുന്നു . ഭഗവതി കെട്ട് വഴിയാണ് ആളുകളെ അകത്തേക്ക് കടത്തി വിടുന്നത് .

Ambiswami restaurant

ചില ഭരണ സമിതി അംഗങ്ങളുടെ ഒത്താശയോടെയാണ് തൊഴീക്കൽ മാഫിയ വീണ്ടും സജീവമായിട്ടുള്ളതത്രെ പതിനായിരങ്ങളാണ് ദിനവും ഇവർക്ക് ലഭിക്കുന്നത്, വൈകീട്ട് ഇത് പങ്ക് പങ്കിടുകയാണ് പതിവ് എന്നാണ് ജീവനക്കാർ പറയുന്നത് .ആളുകളെ തൊഴീക്കാൻ പോലും കഴിയുന്നില്ലെങ്കിൽ തങ്ങൾ ഗുരുവായൂരിൽ നിൽക്കേണ്ട കാര്യമെന്താണ് എന്നാണ് ചില ഭരണ സമിതി അംഗങ്ങൾ ചോദിക്കുന്നത് .

Second Paragraph  Rugmini (working)

ഇതിനിടെ കഴിഞ്ഞ ദിവസം ദീപാരാധനയ്ക്ക് ശേഷം അഡ്മിനിസ്ട്രേറ്റർ നേരിട്ട് ഒരു വനിതയെയും അവരുടെ സുഹൃത്തിനെയും ഭഗവതി കെട്ട് വഴി കയറ്റി വിട്ടു എന്ന ആക്ഷേപവും ഉണ്ട് . ദീപാരാധനയ്ക്ക് ശേഷം ആരെയും ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കേണ്ട എന്നാണ് ഭരണ സമിതിയുടെ തീരുമാനം, അത് ലംഘിച്ചാണ് ദേവസ്വത്തിൽ നിന്ന് വി ആർ എസ് എടുത്ത് പോയ വനിതയെയും അവരുടെ സുഹൃത്തിനെയും അമിനിസ്ട്രേറ്റർ തൊഴീക്കാൻ കൊണ്ടുപോയത് എന്നാണ് പരാതി.ഡ്യൂട്ടിയിൽ ഇല്ലാത്ത ജീവനക്കാരെ പോലും ക്ഷേത്രത്തിലേക്ക് കയറ്റാത്ത സമയത്താണ് ഭഗവാനെ ഉപേക്ഷിച്ച് വി ആർ എസ് എടുത്ത് പോയ ആൾക്ക് വി ഐ പി പരിഗണന നൽകുന്നത് എന്നാണ് ജീവനക്കാരുടെ ആക്ഷേപം

Third paragraph