Header Saravan Bhavan

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറഴ്ച 106 വിവാഹങ്ങൾ നടന്നു

Above article- 1

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 106 വിവാഹങ്ങൾ നടന്നു 109 വിവാഹങ്ങളാണ് ഭക്തര്‍ ശീട്ടാക്കിയിരുന്നത്. ഇതില്‍ 106 വിവാഹങ്ങള്‍ ക്ഷേത്രസന്നിധിയില്‍ നടന്നു. മീനമാസത്തില്‍ മുഹൂര്‍ത്തമുള്ള ദിവസമായതിനാലാണ് വിവാഹ തിരക്ക് വർധിക്കാൻ കാരണമായത്.

Astrologer

ക്ഷേത്രത്തില്‍ ദർശനത്തിനും അഭൂതപൂര്‍വ്വമായ ഭക്തജനതിരക്ക് അനുഭവപ്പെട്ടു.. പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തിനായി നടതുറന്നത് മുതല്‍ ഭക്തരുടെ നീണ്ട നിരയായിരുന്നു. ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് വരുന്നവര്‍ക്ക് പുറമേ കിഴക്കേനടയില്‍ ദീപസ്തംഭത്തിന് മുന്നില്‍ നിന്ന് തൊഴാനും വലിയതിരക്കാണ് അനുഭവപ്പെട്ടത്.

ശ്രീലകത്ത് നെയ് വിളക്ക് ശീട്ടാക്കിയുള്ള വി.ഐ.പി ദര്‍ശനത്തിനും ഭക്തരുടെ തിരക്കായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദേവസ്വം സെക്യൂരിറ്റി ജീവനക്കാര്‍ ഭക്തരെ കടത്തിവിട്ടത്. വിവാഹ പാര്‍ട്ടിക്കാരുടെ വാഹനങ്ങള്‍ നിറഞ്ഞതോടെ ക്ഷേത്രനഗരിയില്‍ ഉച്ചവരെ ഗതാഗതകുരുക്കനുഭവപ്പെട്ടു.

Vadasheri Footer