Header 1 vadesheri (working)

ശ്രീ ഗുരുവായൂരപ്പന്
വഴിപാടായി വെളളി നിലവിളക്ക്

Above Post Pazhidam (working)

ഗുരുവായൂർ : വൃശ്ചിക പുലരിയിൽ ശ്രീ ഗുരുവായൂരപ്പന് വഴിപാടായി അഞ്ചടി ഉയരമുള്ള വെള്ളിയിൽ തീർത്ത നിലവിളക്ക്. പത്തനം തിട്ട സ്വദേശികളായ പ്രവാസി വ്യവസായി മുരളീധരൻ നായരും കുടുംബവുമാണ് ഭഗവാന് ഈവഴിപാട് സമർപ്പിച്ചത്.

First Paragraph Rugmini Regency (working)

ഇന്നു പുലർച്ചെ വാകചാർത്ത് കഴിഞ്ഞ നേരത്തായിരുന്നു സമർപ്പണം. ദേവസ്വം ഭരണസമിതി അംഗം മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം അസി.മാനേജർ എ.വി.പ്രശാന്ത്, രാധിക മുരളീധരൻ നായർ, ആദിത്യ മുരളിധരൻ നായർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി

Second Paragraph  Amabdi Hadicrafts (working)