Header 1 = sarovaram
Above Pot

മണ്ഡലകാല സമാപനം , ചൊവ്വാഴ്ച ഗുരുവായൂരപ്പൻ കളഭത്തിലാറാടും

ഗുരുവായൂര്‍: മണ്ഡലകാല സമാപനദിവസമായ ചൊവ്വാഴ്ച , ഭഗവാൻ കളഭത്തിലാറാടും. ദിവസവും ശ്രീഗുരുവായൂരപ്പന് കളഭചാര്‍ത്തുണ്ടെങ്കിലും, മണ്ഡലകാലം സമാപിയ്ക്കുന്ന ദിനം മാത്രമാണ് കളഭം കൊണ്ടുള്ള അഭിഷേകം നടക്കുക. കളഭത്തിലാറാടിനില്‍ക്കുന്ന ഗുരുവായൂരപ്പനെ കണ്ട് തൊഴാൻ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുക. മണ്ഡലകാലത്ത് നാല്‍പ്പത് ദിവസം പഞ്ചഗവ്യവും, അവസാന ദിനമായചൊവ്വാഴ്ച കളഭവുമാണ് ഭഗവാന് അഭിഷകം ചെയ്യുക.

Astrologer

സാധാരണ ദിവസങ്ങളില്‍ കളഭം തയ്യാറാക്കുതിന്റെ ഇരട്ടി അനുപാതത്തിലാണ് കളഭാഭിഷേകത്തിനുള്ള കളഭത്തില്‍ ചേരുവകള്‍ ചേര്‍ക്കുന്നത്. മൈസൂര്‍ ചന്ദനം, കാശ്മീര്‍ കുങ്കുമപ്പൂവ്വ്, കസ്തൂരി, പച്ചകര്‍പ്പൂരം എന്നിവ പനിനീരില്‍ ചാലിച്ചാണ് കളഭക്കൂട്ട് തയ്യാറാക്കുന്നത്. രാവിലെ പന്തീരടി പൂജയ്ക്ക്‌ശേഷം, ക്ഷേത്രത്തിലെ 13-കീഴ്ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാര്‍ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കുന്ന കളഭക്കൂട്ട്, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നാലമ്പലത്തിനകത്തേയ്ക്ക് എഴുന്നെള്ളിച്ച് സ്വര്‍ണ്ണകുംഭത്തില്‍ നിറയ്ക്കും.

തുടര്‍ന്ന് 11.30-ഓടെ കലശപൂജ ചെയ്തശേഷം, ഉച്ചപൂജയ്ക്ക് മുമ്പായി ക്ഷേത്രം തന്ത്രിമാര്‍ പഞ്ചമദ്ദളകേളിയുടെ അകമ്പടിയോടെ ഭഗവാന് അഭിഷേകം ചെയ്യും. കളഭാഭിഷേകം കഴിഞ്ഞാല്‍ ബുധനാഴ്ച നിര്‍മ്മാല്ല്യദര്‍ശനം വരെ ഭഗവൻ കളഭത്തിലാറാടി നില്‍ക്കും . തുടര്‍ന്ന് അഭിഷേകം ചെയ്ത കളഭം, ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. കളഭാട്ട ദിനത്തിൽ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വകയായിട്ടാണ്ചുറ്റു വിളക്ക് . കാഴ്ച ശീവേലിക്ക് കൊമ്പന്‍ ഗോകുല്‍ ഭഗവാന്റെ തങ്കതിടമ്പേറ്റും. ശങ്കരപുരം പ്രകാശന്‍ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം അകമ്പടിയാകും

Vadasheri Footer