ഗുരുവായൂരപ്പന് വഴിപാടായി മാരുതിയുടെ പുതിയ മോഡല്‍ ഈക്കോ സെവന്‍ സീറ്റര്‍
ഗുരുവായൂർ : ഗുരുവായൂരപ്പന് വഴിപാടായി മാരുതിയുടെപുതിയ മോഡല്‍ ഈക്കോ സെവന്‍ സീറ്റര്‍ വാഹനം. ബംഗ്‌ളൂരുവില്‍ സിക്‌സ് ഡി എന്ന ഐടി സ്ഥാപനം നടത്തുന്ന കോഴിക്കോട് സ്വദേശി അഭിലാഷാണ് വാഹനം സമര്‍പ്പിച്ചത്. ഇന്നു രാവിലെ ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേനട സത്രം ഗേറ്റിനു സമീപം നടന്ന ചടങ്ങില്‍ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് വാഹനം എറ്റുവാങ്ങി.
ദേവസ്വം ഭരണസമിതി അംഗം സി.മനോജിൻ്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വാഹനം വഴിപാടായി സമർപ്പിച്ച അഭിലാഷ്, കുടുംബാംഗം ഗംഗാധരൻ നായർ, ദേവസ്വം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ റ്റി. രാധിക, ഡി.എ.ഇൻചാർജ് എം.രാധ ,അസി.മാനേജർമാരായ ഏ.വി.പ്രശാന്ത്, പി.വി.സത്യൻ ,പോപ്പുലർ വെഹിക്കിൾസ് & സർവ്വീസസ് ലിമിറ്റഡ് ബ്രാഞ്ച് ഹെഡ് നിധിൻ പ്രകാശ് എന്നിവർ സന്നിഹിതരായി.
1200 സിസി ശേഷിയുള്ള വാഹനത്തില്‍ 7 പേര്‍ക്ക് സഞ്ചരിക്കാം. ലേറ്റസ്റ്റ് ഫീച്ചേഴ്‌സുകളോടെയുള്ള മാരുതി ഈക്കോയ്ക്ക് ആറരലക്ഷമാണ് വില