
ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ അപ്പാ ച്ചെ ബൈക്ക്

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി ടി.വി.എസിൻ്റെ പുതിയ മോഡൽ ബൈക്ക്. ടി വി എസ് അപ്പാച്ചെ ആർടി എക്സാണ് സമർപ്പിച്ചത്. കിഴക്കേ ഗോപുര കവാടത്തിലെ ദീപസ്തംഭത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ,
ടി.വി.എസ് മോട്ടോർ കമ്പനി സിഇഒ കെ.എൻ രാധാകൃഷ്ണനിൽ നിന്നും ബൈക്കിൻ്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി.

വാഹനപൂജയ്ക്ക് ശേഷമായിരുന്നു ചടങ്ങ്. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ, കെ.എസ് ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ, ഡി എ കെ.എസ്.മായാദേവി, അസി.മാനേജർമാരായ രാമകൃഷ്ണൻ, അനിൽ കുമാർ,
ടിവിഎസ് ഏരിയ മാനേജർ പ്രസാദ് കൃഷ്ണ, ടിവിഎസ് ഡീലർ മാരായ ഫെബി എ ജോൺ, ചാക്കോ എ ജോൺ, ജോൺ ഫെബി എന്നിവർ സന്നിഹിതരായി

